മരിയയ്ക്ക് വൃക്ക നൽകാൻ പിതാവ് തയാർ, പക്ഷേ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും 25 ലക്ഷം രൂപ വേണം

charity mariya varkey–1
മരിയ വർക്കി
SHARE

മരിയയ്ക്ക് വൃക്ക നൽകാൻ പിതാവ് തയാർ, പക്ഷേ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും  25 ലക്ഷം രൂപ വേണം

മുരിക്കാശ്ശേരി ∙ വിധിക്കു മുന്നിൽ പകച്ചു നിന്ന്, നിസ്സഹായതയോടെ സുമനസ്സുകളുടെ സഹായം അഭ്യർഥിച്ച് ഒരു കുടുംബം.

ഇരുവൃക്കകളും തകരാറിലായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന മുരിക്കാശ്ശേരി രാജപുരം സ്വദേശിനി മരിയ വർക്കി കരിമ്പനക്കൽ(19) ആണ് ചികിത്സാസഹായം തേടുന്നത്. വൃക്ക നൽകാൻ മരിയയുടെ പിതാവ് തയാറാണെങ്കിലും ശസ്ത്രക്രിയയ്ക്കു ആവശ്യമായ തുക കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ് ഈ നിർധന കുടുംബം. 

മുരിക്കാശേരി പാവനാത്മാ കോളജിലെ മൂന്നാം വർഷ ചരിത്ര വിദ്യാർഥിനിയാണ് മരിയ വർക്കി. ഇരു വൃക്കകളും തകരാറിലായതിനെത്തുടർന്നു ഡയാലിസിസിന് വിധേയയായി വരികയാണ്.

വൃക്ക മാറ്റിവയ്ക്കുക അല്ലാതെ മറ്റു വഴിയില്ല. 2019 ൽ ആണ് മരിയയുടെ അസുഖം തിരിച്ചറിഞ്ഞത്. രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കൂടുന്നതാണ് രോഗം. തുടർന്നങ്ങോട്ടുള്ള ചികിത്സയ്ക്ക് തന്നെ ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വന്നു. ചെറുകിട പലചരക്ക് വ്യാപാരിയായ മരിയയുടെ പിതാവിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ആശുപത്രി ചെലവുകൾ. 

20 സെന്റ് ഭൂമിയിൽ ഒരു കൊച്ചു വീട് മാത്രമേ ഇവർക്ക് സ്വന്തമായുള്ളൂ. വൃക്ക മാറ്റിവയ്ക്കുന്നതിനും തുടർന്നുള്ള ചികിത്സയ്ക്കും ഏകദേശം 25 ലക്ഷത്തോളം രൂപ വേണ്ടി വരും. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന മരിയയുടെ കുടുംബം ഇത്രയും വലിയ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ്. സുമനസ്സുകളുടെ സഹായം മാത്രമാണ് ആകെയുള്ള പ്രതീക്ഷ. 

മരിയയുടെ ചികിത്സയ്ക്കാവശ്യമായ തുക കണ്ടെത്തുന്നതിന്, രാജപുരം പള്ളി വികാരി ഫാ. ജിൻസ് സെബാസ്റ്റ്യൻ, മുരിക്കാശ്ശേരി യാക്കോബായ പള്ളി വികാരി ഫാ. എൽദോസ് ഐസക്, വാർഡ് അംഗം വിജി തലച്ചിറയിൽ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ചികിത്സാ സഹായനിധി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിനായി കനറാ ബാങ്ക് മുരിക്കാശ്ശേരി ശാഖയിൽ ജോയിന്റ് അക്കൗണ്ട് തുറന്നു. 

  

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ കനറാ ബാങ്ക്, മുരിക്കാശ്ശേരി ശാഖ

∙ ജിൻസ് സെബാസ്റ്റ്യൻ, എൽദോസ് ഐസക് (ജോയിന്റ് അക്കൗണ്ട്)

∙ അക്കൗണ്ട് നമ്പർ: 110027994736 

∙ IFSC Code: CNRB0005510

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA