അമ്പാടിക്ക് കാണണം, നിറമുള്ള സ്വപ്നങ്ങൾ

charity-ambadi
SHARE

ഒല്ലൂർ ∙ ജന്മനാ കാഴ്ചശക്തിയില്ലാത്ത അമ്പാടിയുടെ കണ്ണുകളിലേക്കു വെളിച്ചം പതിയെ അരിച്ചുകയറാൻ തുടങ്ങുന്നുണ്ടെങ്കിലും ജീവിതം ഇപ്പോഴും ഇരുട്ടിലാണ്. ജനിച്ചു മൂന്നാംദിവസമുണ്ടായ പനി അമ്പാടിയുടെ കാഴ്ചശക്തി മാത്രമല്ല ഇല്ലാതാക്കിയത്, ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ കൂടിയാണ്. 4 വയസ്സായെങ്കിലും നടന്നു തുടങ്ങാത്ത അമ്പാടിക്കു സുമനസ്സുകളുടെ സഹായത്തിലാണ് ഇനിയുള്ള പ്രതീക്ഷ. പെരുമ്പാവൂർ കാലടി മേലേടത്തു ബിനുവിന്റെയും ബിന്ദുവിന്റെയും മകനാണ് അമ്പാടി.

വിടാതെ പിന്തുടരുന്ന രോഗങ്ങളോട് മല്ലിടുകയാണ് അമ്പാടി. ചികിത്സകളേറെ നടത്തിയെങ്കിലും കാര്യമായ ഫലം കണ്ടിട്ടില്ല. കാലുകൾക്കു ബലക്കുറവാണ്. പുത്തൂർ കാലടിയിലെത്തി വാടകവീടെടുത്തു താമസിച്ച‍് അമ്പാടിക്കായി  തുടർ ചികിത്സ നടത്തുകയാണു കുടുംബം. കണ്ണിനുള്ള ചികിത്സ ഫലം കാണുന്നതിന്റെ ലക്ഷണമായി വെളിച്ചത്തോട് അമ്പാടി പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.

എന്നാൽ, പനി കൂടി വിറയൽ ബാധിച്ചു തല നിലത്തടിച്ചു വീണതോടെ നില വീണ്ടും മോശമായി. ലോട്ടറി വിറ്റാണു ബിനു മകന്റെ ചികിത്സ നടത്തുന്നത്. ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം ചികിത്സയ്ക്കായി ചെലവഴിച്ചു. വീടിന്റെ വാടകയായ 2500 രൂപ കൊടുക്കാൻ പോലും ഈ മാസം കഴിയുന്നില്ലെന്നു ബിനു വേദനയോടെ പറയുന്നു. ഫോൺ: 8156974457. 

പേര് ബിനു

എംഎൻ ആക്സിസ് ബാങ്ക് പെരുമ്പാവൂർ,

ചെമ്മനം സ്ക്വയർ അക്കൗണ്ട് നമ്പർ 918010085393533 IFSC Code UTIB0000803

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA