കരൾമാറ്റ ശസ്ത്രക്രിയ: സഹായം തേടി ഓട്ടോ ഡ്രൈവർ

raju
SHARE

കുറുപ്പന്തറ ∙ ഗുരുതര രോഗം ബാധിച്ച ഓട്ടോ ഡ്രൈവർ ജീവൻ നിലനിർത്താൻ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി പണം കണ്ടെത്താൻ സുമനസ്സുകളുടെ സഹായം തേടുന്നു. കുറുപ്പന്തറ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്ന 11–ാം വാർഡ് മൂലക്കാട്ടു മഠത്തിൽ എം.എസ്. രാജുവാണ് (51) കാരുണ്യം തേടുന്നത്.

ഉദര രോഗം ബാധിച്ച രാജു 220 മുതൽ പാലാ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് സെന്റ് ഭൂമിയിൽ പണി തീരാത്ത ചെറിയ വീട്ടിലാണ് രാജുവും ഭാര്യയും കഴിയുന്നത്. ഭാര്യയ്ക്ക് വരുമാന മാർഗം ഒന്നുമില്ല. ചികിത്സയ്ക്കായി ഏക വരുമാന മാർഗമായിരുന്ന ഓട്ടോ വിറ്റു. ഇപ്പോൾ ദൈനംദിന ചെലവുകൾ പോലും നടത്താൻ കഴിയാത്ത സ്തിഥിയിലാണ്.

ചികിത്സയ്ക്കായി മാസം ഒരു വലിയ തുക വേണം .ഇത് കണ്ടെത്താൻ പോലും കഴിയാതെ കുടുംബം നല്ല മനസ്സുകളുടെ കാരുണ്യത്താലാണു മരുന്നുകൾ വാങ്ങുന്നത്. കരൾ മാറ്റി വച്ചാൽ മാത്രമേ രാജുവിന്റെ ജീവൻ നില നിർത്താൻ കഴിയൂ എന്നാണ് ആശുപത്രിയിൽ നിന്നും അറിയിച്ചിരിക്കുന്നത്. ഇതിന് 21 ലക്ഷത്തോളം രൂപ ചെലവാകും. പണം സ്വരൂപിക്കുന്നതിനായി കുറുപ്പന്തറ എസ്ബിഐ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ എസ്ബിഐ കുറുപ്പന്തറ ശാഖ
∙ A/C No: 57048710333
∙ IFSC Code: SBIN0070136
∙ G Pay: 9048210542

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA