ADVERTISEMENT

തൊടുപുഴ∙ നാലാം പിറന്നാളിന്റെ അന്നാണ് ആൽവിനു കാൻസർ സ്ഥിരീകരിച്ചത്. വാഴക്കുളം നമ്പ്യാപ്പറമ്പിൽ വീട്ടിൽ ബിനു ബേബിയുടെ മകനാണ് ആൽവിൻ. നിലവിൽ സിഎംസി വെല്ലൂർ ആശുപത്രിയിലാണു ആൽവിന്റെ ചികിത്സ നടക്കുന്നത്. കിഡ്നിക്ക് സമീപം 13 സെന്റിമീറ്റർ വലുപ്പത്തിൽ മുഴയും ആൽവിന്റെ രക്തത്തിലെ കൗണ്ടുകളിൽ വ്യതിയാനവും ആണ് കണ്ടെത്തിയത്.

ആൽവിനു നിലവിൽ 8 സെഷൻ കീമോതെറപ്പി കഴിഞ്ഞു. അടുത്ത ഘട്ടത്തിൽ മുഴ നീക്കം ചെയ്യേണ്ടതായിട്ടുണ്ട്. അതിനോടൊപ്പം കുഞ്ഞിന്റെ ബോൺമാരോ ട്രാൻസ്പ്ലാന്റേഷനും സ്വിറ്റ്സർലൻഡിൽനിന്നു വരുത്തുന്ന മരുന്നുകൾ ഉപയോഗിച്ചുള്ള ഇമ്യൂൺ തെറപ്പിയുമാണ് സിഎംസിയിലെ വിദഗ്ധ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

ഏകദേശം 97 ലക്ഷത്തോളം രൂപ ചെലവ് വരുന്ന ചികിത്സയാണിത്. തുടർചികിത്സയ്ക്കായി സുമനസ്സുകളോടു സഹായം അഭ്യർഥിക്കുകയാണു കുടുംബം. സുമനസ്സുകളുടെ സഹായം തേട് വാഴക്കുളം കാനറ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

ബിനു ബേബി
അക്കൗണ്ട് നമ്പർ: 3588101002302.
IFSC: CNRB0003588
എംസിഐആർ: 686015809.

യുപിഐ ഐഡി 9037414993@upi
ഫോൺ: 9037414993

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com