ADVERTISEMENT

പത്തനംതിട്ട∙ മൂന്നാം ക്ലാസുകാരനായ ശ്രീഹരിക്കു സ്കൂളിൽ പോകണമെങ്കിൽ ഇനി നല്ല മനസ്സുള്ളവരുടെ സഹായം വേണം. കരളിൽ കാൻസർ ബാധിച്ചു ചികിത്സയിൽ കഴിയുകയാണു വാഴമുട്ടം ഈസ്റ്റ് പൂങ്കാവിൽ വീട്ടിൽ ശ്രീഹരി എസ്. നായർ(9). കരളിലെ രോഗം ബാധിച്ച ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കിയാൽ ജീവൻ രക്ഷിക്കാൻ കഴിയുമെന്നു ഡോക്ടർമാർ പറയുന്നു. 

 

ഒന്നര വയസുള്ള അനിയത്തി ജാൻവിക്കൊപ്പം കളിക്കാൻ പോലും കഴിയുന്നില്ല എന്നതാണു ശ്രീഹരിയുടെ ഏറ്റവും വലിയ വിഷമം. പടയണിപ്പാറ കെ.വി. എൽപി സ്കൂൾ വിദ്യാർഥിയാണു ശ്രീഹരി. സ്കൂൾ തുറന്നെങ്കിലും അസുഖം കാരണം പോകാനായിട്ടില്ല ഇതുവരെ. മൂന്നു മാസം മുൻപ്, ശ്രീഹരിയുടെ വയർ അസ്വാഭാവികമായി വീർത്തു വരുന്നതു ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് അമ്മ വിദ്യ എസ്. നായർ മകനെ ആശുപത്രിയിലെത്തിക്കുന്നത്. 

 

ഇതുവരെ നാല് കീമോതെറപ്പി കഴിഞ്ഞു. തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ ചെയ്താൽ ജീവൻ തിരിച്ചുകിട്ടുമെന്ന് ഇപ്പോൾ ചികിത്സിക്കുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ ഉറപ്പുനൽകിയിട്ടുണ്ടെന്നു ശ്രീഹരിയുടെ അമ്മ വിദ്യ പറയുന്നു. ചികിത്സാ തുക ഉൾപ്പെടെ 15ലക്ഷം രൂപയാണ് ഏകദേശ ചെലവ്. ഒൻപത് മാസം മുൻപാണു വിദ്യയുടെ ഭർത്താവ് സുമേഷ് പി.എം അപകടത്തിൽ മരണപ്പെടുന്നത്. 

 

ചെന്നൈയിൽ സ്വകാര്യ സ്ഥാപനത്തിലായിരുന്നു സുമേഷിനു ജോലി. ഭർത്താവിന്റെ മരണത്തോടെ വിദ്യയ്ക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിനും ശ്രീഹരിയുടെ ചികിത്സാ ചിലവ് താങ്ങാനുള്ള വരുമാനമില്ല. വിദ്യയുടെ അച്ഛൻ സെക്യൂരിറ്റി ജീവനക്കാരനാണ്. ഇദ്ദേഹത്തിന്റെ വരുമാനമാണ് അഞ്ചുപേരടങ്ങുന്ന കുടുംബം പോറ്റുന്നത്. ആകെയുള്ള 10 സെൻറ് വസ്തുവും പണയത്തിലാണ്. 

 

ആറു ലക്ഷം രൂപ കെട്ടിവെച്ചാൽ മാത്രമേ ശസ്ത്രക്രിയ നടക്കുകയുള്ളൂ. വള്ളിക്കോട് ഏഴാം വാർഡ് അംഗം ജി. ലക്ഷ്മിയുടെയും പൊതുപ്രവർത്തകൻ ജഗതി എസ് കൃഷ്ണയുടെയും നേതൃത്വത്തിൽ ചികിത്സാ സഹായത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. 

 

ബാങ്ക് വിവരങ്ങൾ: 

∙ FEDERAL BANK VADASSERIKARA

∙ VIDHYA S NAIR

∙ ACCNT NO: 12070100194413

∙ IFSC: FDRL0001207

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com