ADVERTISEMENT

പ്രമാടം ∙ ഇരു വൃക്കകളും തകരാറിലായ പത്തനംതിട്ട കോന്നി ളാക്കൂർ പൊന്നിട്ട പടിഞ്ഞാറ്റേതിൽ സന്തോഷ് കുമാർ (52) വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടുന്നു. ഇപ്പോൾ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. കുറച്ച് വർഷങ്ങളായി വിദേശത്ത് ജോലി ചെയ്യുകയായിരുന്ന സന്തോഷ് കുമാർ കോവിഡ് മൂലം രണ്ട് വർഷം മുൻപ് ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തുകയായിരുന്നു. പിന്നീടാണ് അസുഖം രൂക്ഷമായത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ചികിത്സ. 

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആഴ്ചയിൽ രണ്ടു ദിവസം ‍ഡയാലിസിസനു വിധേയനാകുന്നുണ്ട്. ഉടൻ‌ തന്നെ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. 40 ലക്ഷം രൂപയാണ് ചെലവ്. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കുടുംബമാണ്. ഭാര്യയും വിദ്യാർഥികളായ രണ്ടു മക്കളുമാണ് വീട്ടിലുള്ളത്. സുമനസ്സുകളുടെ സഹായം തേടി എസ്ബിഐ മല്ലശേരി ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. No: 39216389617, IFSC Code: SBIN0070329, Google Pay No: 6238767298.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com