ADVERTISEMENT

തൊടുപുഴ ∙ കഴിഞ്ഞ 12 വർഷമായി കിടക്കയിലും ചക്രക്കസേരയിലുമാണ് ബൈജുവിന്റെ ജീവിതം. ജോലിക്കിടെയുണ്ടായ ഒരു അപകടം, അതു ബൈജുവിന്റെ മാത്രമല്ല, കുടുംബത്തിന്റെ നട്ടെല്ലു കൂടിയാണു തകർത്തത്. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ബൈജുവിനും കുടുംബത്തിനും ഇനി സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ...മണക്കാട് പെരിയാമ്പ്ര വാണിയംപാറയിൽ എ.കെ. ബൈജു (46) ആണ് ചികിത്സാ സഹായം തേടുന്നത്.

ജോലിക്കിടെ കെട്ടിടത്തിനു മുകളിൽ നിന്ന് വീണാണു ബൈജുവിനു ഗുരുതര പരുക്കേറ്റത്. വീഴ്ചയിൽ നട്ടെല്ല്
തകർന്ന് സുഷുമ്ന നാഡിക്കു ക്ഷതം സംഭവിച്ച് അരയ്ക്കു കീഴ്പോട്ട് ചലനശേഷി നഷ്ടപ്പെട്ടു. ആദ്യഘട്ടത്തിലെ
ചികിത്സയ്ക്കു മാത്രം 5 ലക്ഷം രൂപയായി. 7 വർഷത്തോളം നീണ്ട ഫിസിയോ തെറപ്പിയുൾപ്പെടെ മറ്റു ചികിത്സകൾക്കായും വലിയ തുക ചെലവായി. കഴിഞ്ഞമാസവും ഒരു ശസ്ത്രക്രിയ നടത്തേണ്ടി വന്നു. പ്രായമായ മാതാപിതാക്കൾ മാത്രമാണ് ബൈജുവിന്റെ ആശ്രയം. അവർ ഹൃദയ സംബന്ധമായ രോഗങ്ങൾക്കു  ചികിത്സയിൽ കഴിയുന്നവരുമാണ്. 3 സെന്റ് സ്ഥലവും ചെറിയ ഒരു വീടും മാത്രമേ ഇവർക്ക് സ്വന്തമായുള്ളൂ. 

വീടിന്റെ ആധാരം പണയപ്പെടുത്തി ബാങ്കിൽ നിന്നു ലോൺ എടുത്തിരുന്നു. ഇപ്പോൾ ജപ്തിയുടെ വക്കിൽ എത്തിനിൽക്കുകയാണെന്നു ബൈജു പറയുന്നു. നിത്യച്ചെലവിനു പോലും പണമില്ലാത്ത അവസ്ഥയിൽ ചികിത്സ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നത് ഈ നിർധന കുടുംബത്തിനു മുന്നിൽ ചോദ്യചിഹ്നമാകുകയാണ്. നല്ല മനസ്സുള്ളവരുടെ സഹായം മാത്രമാണ് ആകെയുള്ള പ്രതീക്ഷ. എ.കെ. ബൈജുവിന്റെ പേരിൽ എസ്ബിഐ നെടിയശാല ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ : 33254532282, ഐഎഫ്എസ്‌സി കോഡ് : SBIN 0006457.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com