ADVERTISEMENT

പാലക്കാട് ∙ ഭാവിയിൽ ആരാകണമെന്നു ചോദിച്ചാൽ വക്കീൽ ആകണമെന്നു രണ്ടാമതൊന്നാലോചിക്കാതെ ജിഎച്ച്എസ്എസ് കൊടുവായൂരിലെ പത്താം ക്ലാസ് വിദ്യാർഥിനി എസ്.അനീഷ ഉത്തരംനൽകുമായിരുന്നു. ആ പ്രഫഷനെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെങ്കിലും കറുത്ത കോട്ടും ഗൗണുമെല്ലാം അവൾക്ക് വളരെ ഇഷ്ടമായിരുന്നു. പക്ഷേ, തന്റെ ആഗ്രഹത്തിലേക്ക് ഒന്നു പിച്ചവച്ചു തുടങ്ങുന്നതിനു മുൻപേ വിധി ബ്ലഡ് കാൻസറിന്റെ രൂപത്തിൽ അവളെ പിന്നോട്ടുവലിച്ചു.

ഒരു പനിയിൽ തുടങ്ങിയ രോഗം പിന്നീട് വിശദമായ പരിശോധനയിലാണ് ബ്ലഡ് കാൻസറാണെന്നു മനസ്സിലായത്. കഴിഞ്ഞ ഏതാനും മാസങ്ങളായി വെല്ലൂർ ആശുപത്രിയിൽ ചികിത്സയിലാണ് അനീഷ. രോഗം മൂലം പത്താം ക്ലാസ് വാർഷിക പരീക്ഷ പോലും എഴുതാൻ സാധിച്ചില്ല. കൂലിപ്പണിക്കാരായ അച്ഛൻ എം.ശിവനാരായണനും അമ്മ ഇ.രാധാമണിയും തങ്ങളാൽ സാധിക്കുന്ന വിധം മകളുടെ ചികിത്സാ ചെലവുകൾ നോക്കിവരുന്നുണ്ടെങ്കിലും ഇനിയും 15 ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ആവശ്യം വരും. ഈ തുക കണ്ടെത്താനുള്ള സാമ്പത്തിക ഭദ്രത ഈ കുടുംബത്തിനില്ല. സഹോദരിയും ടെന്നിസ് ബോൾ ക്രിക്കറ്റിൽ ദേശീയ താരവുമായ എസ്.ആശ വിക്ടോറിയ കോളജിൽ രണ്ടാം വർഷ വിദ്യാർഥിനിയാണ്.

ചേച്ചിയെപ്പോലെ കായിക മത്സരങ്ങളിൽ താൽപര്യമുള്ള അനീഷ, കിക്ക് ബോക്സിങ്ങിൽ സംസ്ഥാനതലത്തിൽ മത്സരിച്ചിട്ടുണ്ട്. റിങ്ങിലേക്ക് ഒരിക്കൽ കൂടി തിരിച്ചുവരാനും തന്റെ സ്വപ്നമായ വക്കീൽ കുപ്പായം അണിയാനും അനീഷയ്ക്ക് സഹായഹസ്തവുമായി സുമനസ്സുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. ചികിത്സാസഹായത്തിനായി പഞ്ചാബ് നാഷനൽ ബാങ്കിന്റെ കിണാശ്ശേരി ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 4294001505031844, ഐഎഫ്എസ്‌ കോഡ്: PUNB0429400, ഗൂഗിൾ പേ നമ്പർ: 7994481316.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com