ADVERTISEMENT

ആറ്റിപ്ര∙ പാര്‍ക്കിന്‍സണ്‍സ് രോഗത്താല്‍ 13 വര്‍ഷമായി കഷ്ടപ്പെടുന്ന കെട്ടിട നിര്‍മ്മാണ തൊഴിലാളി ശസ്ത്രക്രിയക്ക് പണം തേടി അലയുന്നു. കുളത്തൂര്‍ ആറ്റിപ്ര കോട്ടൂര്‍ പാലത്തിന് സമീപം കാവുക്കോണത്ത് വീട്ടില്‍ എ.അനില്‍കുമാറാണ് രോഗത്താല്‍ കഷ്ടപ്പെടുന്നത്. പതിനാലര ലക്ഷം രൂപ ചെലവുള്ള ശസ്ത്രക്രിയ നടത്തിയാല്‍ സാധാരണ ജീവിതത്തിലേക്ക് അനിലിന് തിരിച്ചുവരാമെന്നാണ് ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാര്‍ പറയുന്നു.

തിരക്കുള്ള തൊഴിലാളിയായിരുന്ന അനിലിന് കൈവിറയലോടെയാണ് രോഗം തുടങ്ങിയത്. ഇപ്പോള്‍ ശരീരമാസകലം വിറയല്‍ ബാധിച്ചിട്ടുണ്ട്. ഒരു ജോലിക്കും പോകാനാകുന്നില്ല. വില കൂടിയതും വീര്യമേറിയതുമായ മരുന്നുകള്‍ കഴിച്ചാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. മരുന്നിലൂടെ രോഗം മാറില്ലെന്നും നെഞ്ചിനുള്ളില്‍ പള്‍സ് ജനറേറ്ററും തലയില്‍ പ്രത്യേക ഇലക്ട്രോഡുകളും സ്ഥാപിക്കുന്ന സങ്കീര്‍ണമായ ശസ്ത്രക്രിയ അത്യാവശ്യമാണെന്നും ശ്രീചിത്രയിലെ രേഖകളില്‍ പറയുന്നു.

സഹകരണ സംഘത്തില്‍ ഭാര്യയ്ക്കുള്ള താത്കാലിക ജോലി കൊണ്ടാണ് കുടുംബം പട്ടിണിയില്ലാതെ കഴിയുന്നത്. രണ്ട് പെണ്‍മക്കളുണ്ട്. ഒരാള്‍ പ്ലസ് വണ്ണിലും മറ്റേയാള്‍ അഞ്ചാം ക്ലാസിലും പഠിക്കുന്നു. ചികിത്സയ്ക്കുള്ള ഭീമമായ തുക എങ്ങനെ കണ്ടെത്തണമെന്നറിയാത്ത ആശങ്കയിലാണ് കുടുംബം. ഉദാരമതികളുടെ സഹായമില്ലാതെ മുന്നോട്ടു പോകാനാകാത്ത സ്ഥിതിയാണ്. അനില്‍കുമാറിന്റെ പേരില്‍ കേരള ഗ്രാമീണ്‍ ബാങ്ക് ആറ്റിപ്ര ശാഖയില്‍ അക്കൗണ്ടുണ്ട്.

അനിൽകുമാർ എ

അക്കൗണ്ട് നമ്പര്‍ 40637101026148.

ATTIPRA, KERALA GRAMIN BANK

ഐ.എഫ്.എസ്.സി - KLGB0040637.

ഫോണ്‍ 9947947997.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com