ADVERTISEMENT

തിരുവനന്തപുരം ∙ വർഷങ്ങളായി ഡയാലിസിസ് ചെയ്തു മാത്രം ജീവീതം മുന്നോട്ട് കൊണ്ടു പോകുന്ന പത്തനംതിട്ട ഇലന്തൂർ സ്വദേശി അഞ്ജലിക്ക് (21)   രോഗത്തെ മറികടക്കാൻ വൃക്ക മാറ്റി വയ്ക്കൽ മാത്രമാണ് പ്രതിവിധി. വൃക്ക നൽകാൻ അമ്മ അനിതയും ശസ്ത്രക്രിയ നടത്താൻ കിംസ് ആശുപത്രിയും തയ്യാറാണ്. പ്രശ്നം ശസ്ത്രക്രിയയ്ക്ക് വേണ്ട 15 ലക്ഷം രൂപയാണ്. മെയ് 16 നാണ് ശസ്ത്രക്രിയ.  10 ദിവസം കൊണ്ടു ഈ  തുക രൂപ ലഭിക്കുമെന്ന  ശുഭാപ്തി വിശ്വാസത്തിലാണ് ഈ കുടുംബം.

വൃക്ക മാറ്റി വയ്ക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനകൾ മുഴുവൻ അഞ്ജലിക്ക് അനുകൂലമാണ്.  പുതിയ വൃക്ക ലഭിച്ചാൽ തന്റെ ബിബിഎ വിദ്യാഭ്യാസം പൂർത്തിയാക്കി തുടർപഠനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്  ഈ കൊച്ചു മിടുക്കി. ചെറിയ ദിവസത്തിനുള്ളിൽ വലിയ തുക ലഭിക്കാനായി  സുമനസുകൾ സഹായിക്കുമെന്നാണ് അഞ്ജലിയുടെ പ്രതീക്ഷ. മകളുടെ ചികിത്സയ്ക്കായി  വീടും പുരയിടവും ഒക്കെ  നഷ്ടമായെങ്കിലും സോമനെയും ഭാര്യയേയും അതൊന്നും അലട്ടുന്നില്ല. എങ്ങനെയെങ്കിലും മകളുടെ രോഗം മാറിയാൽ മതിയെന്നാണ് അവർക്ക്.

9 വർഷമായി വൃക്ക രോഗത്തിന്റെ പിടിയിലായ അഞ്ജലി മുൻപ് ഒരു തവണ വൃക്ക മാറ്റി വച്ചെങ്കിലും  2019 മുതൽ വീണ്ടും തകരാറിലായി. കുടുംബത്തിന്റെ ആകെ വരുമാനമായിരുന്ന കച്ചവട സ്ഥാപനവും കോവിഡ് കാലത്ത് അടച്ചു പൂട്ടേണ്ടി വന്നു. ഇതോടെ വരുമാനം നിലച്ചു.  ഇതിനിടയിൽ അ‍‍ഞ്ജലിയുടെ രോഗം മൂർ‍ച്ഛിച്ചു. ഇപ്പോൾ വൃക്ക മാറ്റി വയ്ക്കൽ മാത്രമാണ് പ്രതിവിധി. ഇതോടെയാണ് അമ്മ അനിത വൃക്ക നൽകാൻ തയാറായത്. മകളുടെ ശസ്ത്രക്രിയ നിശ്ചയിച്ച്  ദിവസം തന്നെ നടക്കണമെന്ന പ്രാർത്ഥനയിലാണ് ഈ കുടുംബം.

അക്കൗണ്ട് നമ്പർ: 57010504312 (എസ്ബിഐ ഇലവുംതിട്ട).

IFSC SBIN0070243.

ഫോൺ: 9400200401,9961320966.

ഗൂഗിൾ പേ: സോമൻ– 9400200401

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com