ADVERTISEMENT

തൊടുപുഴ ∙ 5 വർഷമായി വൃക്കരോഗത്തെ തുടർന്നു ചികിത്സയിലാണ് വിലാസിനി. ഭാര്യയുടെ ചികിത്സയ്ക്കു പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് തയ്യൽ ജോലിക്കാരനായ ഭർത്താവ് വാസു. സുമനസ്സുകളുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ വിലാസിനിയുടെ ചികിത്സ മുന്നോട്ടു കൊണ്ടുപോകാനാകൂ. 

 

ഇരുവൃക്കകളും തകരാറിലായ വണ്ണപ്പുറം പുത്തൻപുരയിൽ വിലാസിനി വാസു (68) ആണ് ചികിത്സാ സഹായം തേടുന്നത്. ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസിനു വിധേയയായി വരികയാണ് ഇവർ. മുതലക്കോ‌ടത്തെ സ്വകാര്യ ആശുപത്രിയിലും തൊടുപുഴ ജില്ലാ ആശുപത്രിയിലുമാണ് ചികിത്സ. ആഴ്ചയിൽ വണ്ടിക്കൂലിയും മരുന്നിനും മാത്രമായി രണ്ടായിരത്തിലധികം രൂപ ചെലവു വരുന്നുണ്ട്. 

 

നാട്ടുകാരുടെയും ബന്ധുക്കളുടെയുമൊക്കെ സഹായം കൊണ്ടാണ് ഇതുവരെ ചികിത്സ മുന്നോട്ടു കൊണ്ടുപോകാനായത്. തുടർചികിത്സ എങ്ങനെ നടത്തുമെന്നത് ഈ നിർധന കുടുംബത്തിനു മുന്നിൽ ചോദ്യചിഹ്നമാകുകയാണ്. നല്ല മനസ്സുള്ളവരുടെ സഹായം മാത്രമാണ് ആകെയുള്ള പ്രതീക്ഷ. വാസു കുഞ്ഞന്റെ പേരിൽ ഫെഡറൽ ബാങ്ക് വണ്ണപ്പുറം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. 

 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

 

∙ ഫെഡറൽ ബാങ്ക്, വണ്ണപ്പുറം ശാഖ

∙ അക്കൗണ്ട് നമ്പർ: 18350100006831

∙ IFSC: FDRL0001835

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com