വൃക്ക മാറ്റിവയ്ക്കാൻ വഴിയില്ല; സഹായം തേടി പ്രമോദ്

ഡി.പ്രമോദ്
SHARE

കരുനാഗപ്പള്ളി ∙വൃക്കകൾ തകരാറിലായ കുലശേഖരപുരം 21-ാം വാർഡ് തയ്യിൽ കിഴക്കതിൽ ഡി. പ്രമോദ് (39) വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി ജീവിതം തിരികെ പിടിക്കാൻ സുമനസ്സുകളിൽ നിന്നു ചികിത്സാ സഹായം തേടുന്നു. കൂലിപ്പണികൾ ചെയ്തു കുടുംബം പുലർത്തിയിരുന്ന പ്രമോദിന്റെ ഏക വരുമാനത്തിലായിരുന്നു മാതാപിതാക്കളും ഭാര്യയും 7 വയസ്സുള്ള മകനും കഴിയുന്നത്. ഏറെ നാളുകളായി വൃക്ക രോഗത്തിനു ചികിത്സയിലായിരുന്നു പ്രമോദ്.

തുടർന്നു എറണാകുളം അമൃത ആശുപത്രിയിലെ പരിശോധനകളിലാണു രണ്ടു വൃക്കകളും തകരാറിലാണെന്നും എത്രയും വേഗം ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടർമാർ നിർ‍ദ്ദേശിച്ചത്.  ലക്ഷങ്ങൾ വേണ്ടി വരുന്ന ശസ്ത്രകിയയ്ക്കു പണം കണ്ടെത്താൻ ഒരു വഴിയുമില്ലാത്ത അവസ്ഥയിലാണു  പ്രമോദും കുടുംബവും. വാർഡ് മെംബർ എ.അജിഷിന്റെ നേതൃത്വത്തിൽ പ്രമോദ് കുടുംബ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. യൂണിയൻ ബാങ്ക് ആലുംകടവ് ശാഖയിൽ അക്കൗണ്ടും തുടങ്ങി.

നമ്പർ : 034522010000409,
ഐഎഫ്എസ് കോഡ് UBIN0903451.
ഫോൺ പേ/ജി പേ- 9747524780.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS