അർബുദ ചികിത്സ; അഞ്ചുവയസ്സുകാരി സഹായം തേടുന്നു

Adhya-Ashok
SHARE

ഭരണിക്കാവ് ∙ മജ്ജയിൽ കാൻസർ ബാധിച്ച അ‍ഞ്ചുവയസ്സുകാരി ചികിത്സാസഹായം തേടുന്നു. പള്ളിക്കൽ നടുവിലേമുറി പായിക്കാട്ട് കിഴക്കതിൽ അശോകന്റെയും എൽ.സൗമ്യയുടെയും മകൾ ആദ്യ അശോകാണു സുമനസ്സുകളുടെ കാരുണ്യം തേടുന്നത്. മൂന്നര വയസ്സുള്ളപ്പോഴാണ് ആദ്യയ്ക്കു രോഗം സ്ഥിരീകരിച്ചത്. ചികിത്സ നടത്തി രോഗം മാറിയെങ്കിലും ഒരു വർഷത്തിനു ശേഷം പരിശോധനയിൽ രോഗം വീണ്ടും സ്ഥിരീകരിച്ചു. 

മജ്ജ മാറ്റിവച്ചാലേ, ആദ്യയെ ജീവിതത്തിലേക്കു തിരികെയെത്തിക്കാൻ കഴിയൂ എന്നാണു ഡോക്ടർമാർ പറയുന്നത്. ഇതിനായി 40 ലക്ഷത്തോളം രൂപ ചെലവു വരും. നിർധന കുടുംബത്തിന് ഇത്രയും വലിയ തുക കണ്ടെത്താനാകില്ല. ആദ്യയെ സഹായിക്കാനായി അമ്മ എൽ.സൗമ്യയുടെ പേരിൽ കാനറ ബാങ്ക് മരട് ശാഖയിൽ അക്കൗണ്ട് തുടങ്ങി.

(നമ്പർ: 4664101002591

ഐഎഫ്എസ് കോ‍ഡ്: CNRB 0004664) 

ഫോൺ: 8590895909.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS