കാരുണ്യം തേടുന്നു സന്തോഷിന് വേണം നാട്ടുകാരുടെ സഹായം

santhosh
SHARE

കൽപറ്റ ∙ ദീർഘനാളായി ഗുരുതരമായ കരൾ രോഗത്തെ തുടർന്ന് ചികിത്സയിലുള്ള യുവാവ് സുമനസ്സുകളുടെ ഹായം തേടുന്നു. മീനങ്ങാടി പഞ്ചായത്തിലെ പുറക്കാടി മരനെല്ലി ഇല്ലം സന്തോഷ് (48) ആണ് അതിജീവനത്തിനായി സഹായം തേടുന്നത്.  നാളുകളായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ.  ഇപ്പോഴത്തെ ചികിത്സ മുടങ്ങാതെ തുടരുന്നതിനൊപ്പം ഉടൻ കരൾ മാറ്റ ശസ്ത്രക്രിയ യ്യണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

അസുഖബാധിതയായ ഭാര്യയും  വിദ്യാർഥിനിയായ മകളും അടങ്ങുന്ന കുടുംബത്തിന് ചികിത്സയ്ക്കായുള്ള തുക കണ്ടെത്താൻ പ്രയാസപ്പെടുകയാണ്. ലക്ഷങ്ങളാണ് ഇതിനോടകം ചികിത്സയ്ക്കായി ചെലവായത്. ശസ്ത്രക്രിയയ്ക്കും  ചികിത്സയ്ക്കുമുള്ള തുക കണ്ടെത്തുന്നതിനായി പഞ്ചായത്ത് അംഗം പി.വി. വേണുഗോപാൽ ചെയർമാനും മനോജ് ചന്ദനക്കാവ് കൺവീനറുമായി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കുകയാണ്. സഹായം സ്വീകരിക്കാനായി ഫെഡറൽ ബാങ്ക് മീനങ്ങാടി ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. 

അക്കൗണ്ട് നമ്പര്‍ 1020002553

(ഐഎഫ്എസ്​സി: FDRL0001771)

നമ്പർ ഫോൺ: 9747940844.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS