ഭർത്താവ് മരിച്ചു: പ്രമേഹം മൂലം കാൽ മുറിച്ചു, വാടക നൽകാനും നിവൃത്തിയില്ലാതെ ലില്ലി

ലില്ലി
SHARE

പോത്തൻകോട് ∙ വെമ്പായം പഞ്ചായത്തിലെ കൊഞ്ചിറ പള്ളിമുക്ക് തോട്ടിൻകര എന്ന വാടക വീട്ടിൽ കഴിയുന്ന ജെ. ലില്ലി ( 46 ) യുടെ ജീവിതം  കാൽ  കൂടി നഷ്ടപ്പെട്ടതോടെ ദുരിതത്തിന്റെ പരകോടിയിൽ. പരസഹായം കൂടാതെ അനങ്ങാൻ പോലും കഴിയാതെയാണ് ജീവിതം. 12 വർഷം മുമ്പു ബാധിച്ച പ്രമേഹം മൂർച്ഛിച്ച്  പഴുപ്പു പടർന്നതോടെ ആറു മാസം മുൻപാണ്  ഇടുപ്പിനു താഴെ ഇടതുകാൽ മുറിച്ചുമാറ്റിയത്.  

ഒരു വർഷം മുമ്പ് ഭർത്താവ് അലക്സാണ്ടർ  ഹൃദയാഘാതം വന്ന് മരിച്ചതിന് പിന്നാലെയാണ് കാൽ നഷ്ടപ്പെട്ട ആഘാതം.  മക്കളില്ലാത്ത ലില്ലിക്ക് സ്വന്തമായി ഭൂമിയോ വീടോ ഇല്ല. സഹോദരി സെൽവിയാണ് ദിവസവും  ഭക്ഷണം പാകം ചെയ്ത് അടുക്കൽ വച്ചിട്ടു പോകുകയാണ് .  വീട്ടു ജോലിക്കു പോകുന്ന സെൽവിക്ക് എപ്പോഴും ലില്ലിയോടൊപ്പം നിൽക്കാൻ കഴിയില്ല. ശുചിമുറിയിലേക്ക് പോകാൻ  ‘ വാക്കർ ’ വാങ്ങാൻ പോലുമുള്ള പണം ലില്ലിയുടെ കയ്യില്ലി. 

വീട്ടുവാടക, വൈദ്യുതിബിൽ, നിത്യ ചെലവ്, ചികിൽസ ഇത്രയും  നടത്താൻ  വിധവാ പെൻഷനായ 1600 രൂപയാണ് ആകെ ലില്ലിയുടെ വരുമാനം . സുമനസ്സുകൾക്ക് ലില്ലിയെ സഹായിക്കാൻ  എസ്ബിഐ വെമ്പായം ശാഖയിൽ ലില്ലിക്ക് അക്കൗണ്ട് ഉണ്ട്. നമ്പർ 67304636818. ഐഎഫ്എസ്‍സി - എസ്ബിഐഎൻ0070278. ഫോൺ – 7594077287. ബന്ധുവായ ടി.എസ് ആരോമലിന്റെ ‘ഗൂഗിൾ പേ’ അക്കൗണ്ട വഴിയും ലില്ലിക്കു സഹായമെത്തിക്കാം. ഗൂഗിൾ പേ നമ്പർ 86060 97665.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS