വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ: രാജേഷ് സഹായം തേടുന്നു

SHARE

മാന്നാർ ∙ ഭാര്യാ മാതാവ് വൃക്ക നൽകും, പക്ഷേ  ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുകയാണ് കുട്ടംപേരൂർ മകയിരത്തിൽ വീട്ടിൽ രാജേഷ് (42). രാജേഷിന്റെ ഭാര്യാ മാതാവ് മിനിയാണ്  വൃക്ക  നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചത്. എന്നാൽ ശസ്ത്രക്രിയ്ക്കും അനുബന്ധ ചെലവുകൾ‍ പണമില്ലാതാതെ ഈ നിർധന കുടുംബം ബുദ്ധിമുട്ടുകയാണ്. വൈദ്യുത ബോർഡിൽ കരാർ ജീവനക്കാരനായിരുന്നു രാജേഷ്. 

രോഗം ബാധിച്ച അന്നു മുതൽ ജോലിക്കു പോകാനായില്ല. ഇപ്പോൾ ആഴ്ചയിൽ രണ്ടു ദിവസം ഡയാലിസിസ് ചെയ്യുകയാണ്. മാന്നാർ പഞ്ചായത്തംഗം  അജിത് പഴവൂരിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് രാജേഷിന്റെ കുടുംബത്തെ സഹായിക്കാൻ തീരുമാനിച്ചു. രാജേഷിന്റെ ഭാര്യ നിഷാകൃഷ്ണന്റെയും എഡിഎസ് പ്രസിഡന്റ് മായാദേവിയുടെയും പേരിൽ ഗ്രാമീൺ ബാങ്ക് മാന്നാർ ശാഖയിൽ അക്കൗണ്ട് തുടങ്ങി. 

നമ്പർ 40557101037889. 
IFSC KLGB0040557.
ഫോൺ:  99478 31728.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS