36 വയസിൽ മൂന്ന് ജന്മത്തിന്റെ തീരാ വേദന അനുഭവിച്ചു; രമേഷ് വീണത് ജീവിതത്തിൽ നിന്നാണ്

SHARE

ഏറ്റൂമാനൂർ∙ 36 വയസിൽ മൂന്ന്  ജന്മത്തിന്റെ തീരാ വേദന അനുഭവിച്ചുകഴിഞ്ഞു രമേഷ്. ഇനിയും അവസാനിക്കാത്ത വേദനകൾ രമേഷിനെ മാത്രമല്ല, ഇൗ കുടുംബത്തെ മുഴുവൻ മരവിപ്പിച്ചുകഴിഞ്ഞു. 12 വർഷം മുൻപ് ജോലിയ്ക്കിടെ മരത്തിൽ നിന്നും താഴെ നട്ടെല്ലിന് പരുക്കേറ്റാണ് രമേഷിന്റെ ജീവിതം ഇൗ കട്ടിലിൽ മാത്രമായി ഒതുങ്ങിയത്. ചികിൽസകൾക്കൊടുവിൽ ഒന്ന് എഴുന്നേറ്റിരിക്കാമെന്ന അവസ്ഥയിലെത്താൻ 12 വർഷമെടുത്തു. 

ഇനിയും മുറിയ്ക്കു പുറത്തേക്കിറങ്ങാമെന്ന സ്വപ്നത്തിന് എത്രനാൾ ദൂരം എന്നത് മാത്രമല്ല, അതിന് എത്ര ലക്ഷങ്ങൾ ചെലവാക്കണെമന്നതാണ് ഇൗ കുടുംബത്തിന്റെ ആശങ്ക.  കോട്ടയം മെഡിക്കൽ കോളജിലും ജില്ല ആശുപത്രിയിൽ ആയിരുന്നു ചികിത്സ. വീഴ്ചയിൽ കാലിലുണ്ടായ ഒടിവിലും മുറിവിലും സർജറി ചെയ്തെങ്കിലും ഇപ്പോഴും ഇൻഫക്ഷൻ ആയിക്കൊണ്ടിരിക്കുന്നതിന് ചികിൽസ തേടി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണിപ്പോൾ. 5 വർഷമായി ഇൗ മുറിവിൽ ഇൻഫക്ഷൻ മാറാതെ നിൽക്കുന്നതോടെ കാല് മുറിക്കണമെന്ന നിഗമനത്തിൽ വരെയെത്തി ഡോക്ടർമാർ. 

രണ്ടര സെന്റ് സ്ഥലത്തു ചെറിയ വീട്ടിൽ ആണ് താമസിക്കുന്നത് രമേഷിന് പ്രായമായ അമ്മയും സഹോദരനുമാണുഉള്ളത്. ചികിൽസ്യ്ക്ക്ഇ തുവരെ പത്ത് ലക്ഷത്തോളം ചെലവായി. ഇനിയും  ചികിൽസയ്ക്കിറങ്ങാൻ ഇൗ കുടുംബത്തിന് വഴിയിൽ തടസവും പണമാണ്. മുന്നോട്ടുപോകണമെങ്കിൽ വീടും സ്ഥലവും വിൽക്കണമെന്നതാണ് സ്ഥിതി. വീട് വിറ്റ് ചികിൽസിക്കാൻ കിടക്കാനിടവുമില്ല. ഇൗ പ്രതിസന്ധി വീടിന്റെ വാതിലിൽ നിൽക്കുമ്പോഴാണ് ഇങ്ങനെ നല്ല മനസുകളോട് സഹായം അഭ്യർഥിക്കേണ്ടിവന്നത് ഇൗ ചെറുപ്പക്കാരന്.

Ramesh G
Arangathumaliyil
Kavumpadam
Peroor P.O.
Ettumanoor, Kottayam-686637

A/C No.: 67315473054

IFSC code: SBIN007431

Bank: SBI

Branch: Peroor

Phone: 9745114052

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS