ഇരു വൃക്കകളും തകരാറിൽ; വിദ്യാർഥി സഹായം തേടുന്നു

Parthan
പാർത്ഥൻ
SHARE

കറ്റാനം ∙ ഇരു വൃക്കകളും തകരാറിലായ വിദ്യാർഥിയുടെ ജീവിതം തിരികെപ്പിടിക്കാൻ സുമനസുകൾ കനിയണം. വൃക്ക നൽകാൻ മാതാവ് തയാറായാണെങ്കിലും ഇതിനുള്ള ചികിത്സാ ചെലവ് കണ്ടെത്താനാണ് മകൻ പാർത്ഥന്(16) വേണ്ടി മാതാപിതാക്കളായ ഭരണിക്കാവ്  പുല്ലമ്പള്ളി തറയിൽ സേതുകുമാറും രാജിയും സഹായം തേടുന്നത്. പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ പാർത്ഥൻ തുടർപഠനത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെ രണ്ടാഴ്ച മുൻപാണ് ഇരു വൃക്കകളും തകരാറിലായ വിവരം അറിയുന്നത്. 

കാൻസർ രോഗിയായ പിതാവ് സേതുവിന്റെ ചികിത്സാ ചെലവുകൾ വഹിക്കാൻ കഴിയാതെ ദുരിതത്തിൽ കഴിയുന്നതിനിടെ  പുത്രന് കൂടി അസുഖം ബാധിച്ചത് അറിഞ്ഞ് കുടുംബം തീരാദുഃഖത്തിലായി.   പാർത്ഥന് ആഴ്ചയിൽ മൂന്ന് ഡയാലിസിസ് നടത്തുന്നു.രാജിയുടെ പിതാവ് കൂലിപ്പണിക്ക് പോയി ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ  ആശ്രയം. മാതാവിന്റെ വൃക്ക ചേരുമോ എന്ന പരിശോധന നടക്കുകയാണ്. ചേർന്നാൽ  ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സയ്ക്കുമായി  വൻ തുക വേണ്ടി വരും എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. 

നിത്യ വൃത്തിക്കുള്ള തുക പോലും കണ്ടെത്താൻ കഴിയാതെ വിഷമിക്കുന്ന കുടുംബത്തിന് ഭാരിച്ച ചികിത്സാ ചെലവുവകൾ താങ്ങാവുന്നതിനും അപ്പുറമാണ്. ബന്ധുക്കളും സുഹൃത്തുക്കളും മറ്റും നൽകുന്ന തുക കൊണ്ടാണ് ഇതു വരെയുള്ള ചികിത്സ നടത്തിയത്. മകനെ ചികിത്സിക്കാൻ സുമനസുകൾ കനിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം. പാർത്ഥന് കരുതലേകാൻ നാട്ടുകാർ ചേർന്ന് പാർത്ഥൻ ചികിത്സ സഹായ സമിതി രൂപീകരിക്കുകയും മാതാവ് രാജിയുടെ പേരിൽ എസ്ബിഐ പള്ളിക്കൽ ശാഖയിൽ അക്കൗണ്ട്  തുടങ്ങുകയും ചെയ്തിട്ടുണ്ട്.

അക്കൗണ്ട് നമ്പർ: 30068539597

ഐഎഫ്എസ് കോഡ്: എസ്ബിഐഎൻ0006399

ഗൂഗിൾ പേ നമ്പർ: 95390 39465.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS