ADVERTISEMENT

തൊടുപുഴ ∙ നിതിനു വേണം സുമനസ്സുകളുടെ കൈത്താങ്ങ്; അർബുദം കവർന്നെടുത്ത ഇടതു കൈക്കു പകരം കൃത്രിമ കൈ വയ്ക്കാനും ചികിത്സ മുന്നോട്ടു കൊണ്ടുപോകാനും. കുമാരമംഗലം പെരുമ്പിള്ളിച്ചിറ കടുവാക്കുഴിയിൽ നിതിൻ.കെ. തങ്കപ്പൻ (26) ആണ് ജീവിതത്തിലേക്കു തിരികെ വരാൻ സുമനസ്സുകളുടെ സഹായം തേടുന്നത്. 

ഒന്നര വർഷം മുൻപാണ് നിതിന്റെ ജീവിതത്തിലേക്കു അപ്രതീക്ഷിത വില്ലനായി അർബുദം കടന്നുവരുന്നത്. ഇടതു കയ്യിൽ മുട്ടിനു താഴെയായി ചെറിയ കല്ലിപ്പ് പോലെ വന്നതായിരുന്നു തുടക്കം. ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും നിസ്സാര പ്രശ്‌നമാണെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. പക്ഷേ, പിന്നീട് വേദന അസഹനീയമായി മാറി. ഇതോടെ, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കാൻസർ ആണെന്നു തിരിച്ചറിഞ്ഞത്. 

തുടർന്നു മലബാർ കാൻസർ സെന്ററിൽ ചികിത്സ ആരംഭിച്ചു.  ചികിത്സയുടെ ഭാഗമായി ഇടതുകൈ മുട്ടിനു മുകളിൽ വച്ചു മുറിച്ചു മാറ്റി. തുടർ ചികിത്സയ്ക്കും കൃത്രിമ  കൈ വയ്ക്കുന്നതിനും ലക്ഷങ്ങൾ വേണ്ടിവരും. ശാരീരിക അവശതകൾ മൂലം നിതിന്റെ അച്ഛനും അമ്മയ്ക്കും ജോലിക്കൊന്നും പോകാൻ കഴിയാത്ത സ്ഥിതിയാണ്. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയുമൊക്കെ സഹായം കൊണ്ടാണ് ഇതുവരെയുള്ള ചികിത്സ തടസ്സമില്ലാതെ നടത്താനായത്. 

മുന്നോട്ടുള്ള ചികിത്സയ്ക്കു നല്ലവരായ ആളുകളുടെ സഹായം മാത്രമാണ് ആകെയുള്ള പ്രതീക്ഷ. നിതിൻ.കെ. തങ്കപ്പന്റെ പേരിൽ യൂണിയൻ ബാങ്ക് കുമാരമംഗലം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ യൂണിയൻ ബാങ്ക്, കുമാരമംഗലം ശാഖ

∙ അക്കൗണ്ട് നമ്പർ : 445402010012260

∙ IFSC : UBIN0544540

∙ ഫോൺ: 9895710795

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com