കാൻസർ ബാധിതയായ വീട്ടമ്മ സുമനസ്സുകളുടെ സഹായം തേടുന്നു

Molly
SHARE

കൂത്താട്ടുകുളം ∙ സുമനസ്സുകളുടെ കാരുണ്യം തേടി കാൻസർ ബാധിത. കൂത്താട്ടുകുളം കുന്നപ്പിള്ളിക്കിഴക്കേകര വീട്ടിൽ കെ.ജെ.മോളിയാണ് (52) ചികിത്സയ്ക്കായി സഹായം തേടുന്നത്. 21 വർഷമായി സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കിയിരുന്ന മോളിയ്ക്ക് 2019ൽ സ്തനാർബുദം ബാധിക്കുകയായിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി.

അവിവാഹിതയായ ഇവർക്ക് സ്വന്തമായി വീടും സ്ഥലവുമൊന്നുമില്ല. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ജോലി പോകാൻ സാധിക്കാതെ വരികയും ആകെയുണ്ടായിരുന്ന സമ്പാദ്യം ചികിത്സയ്ക്ക് ഉപയോഗിക്കേണ്ടി വരികയും ചെയ്തു. 

കോട്ടയം മെഡിക്കൽ കോളജ് റിട്ട. പ്രഫസർ .ഡോ. സി.എസ്.മധുവാണ് ഇവരെ ചികിത്സിച്ചത്. തുടർന്നുള്ള ചികിത്സയ്ക്ക് 15,00,000 രൂപ ചെലവുണ്ട്. സുമനസ്സുകളുടെ സഹായം ലഭിക്കാൻ ഫെഡറൽ ബാങ്കിൽ ഇവരുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ കെ.ജെ.മോളി

∙ ഫെഡറൽ ബാങ്ക്, കൂത്താട്ടുകുളം

∙ അക്കൗണ്ട് നമ്പർ: 10060100517491

∙ IFSC : FDRL0001006

∙ ഫോൺ: 7034935173

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS