രക്ഷിതാവിനെ കാൻസർ വീഴ്ത്തി; ഇനിയെന്തന്നറിയാതെ കുടുംബം

Chandrababu
SHARE

ചടയമംഗലം∙ കുടുംബനാഥനെ ക്യാൻസർ രോഗം ബാധിച്ചാൽ ആ കുടുംബം ഓരോ ദിവസം ദുരിതത്തിന്റെ കയത്തിലേക്കാണ് പോകുക. പിതാവിന്റെ വേദന കാണേണ്ടിവരുന്നമക്കളുടെയും ഭാര്യയുടെയും അവസ്ഥയ്ക്കപ്പുറം ആ വീട്ടിലേക്ക് കടം കയറി വരുന്നതിനും പിന്നെ അധികം താമസമുണ്ടാകില്ല. ചികിൽസയ്ക്ക് ഓരോ ദിവസവും യാത്രയും മരുന്നുമായി വേദനയുടെയും സാമ്പത്തിക ബുദ്ധിമുട്ടിന്റെ ദുരിതക്കയത്തിലേക്കാണ് ഓരോ ദിനവും . ആരോടും കൈനീട്ടേണ്ടെന്നുകരുതി അടുത്തറിയാവുന്നവരിൽ നിന്നും മാത്രം കടം വാങ്ങിയാലും മറികടക്കാൻ കഴിയന്നതല്ല  കാൻസർ എന്ന രോഗത്തെ. 

കൊല്ലം ജില്ലയിൽ  ചടയമംഗലം മേടയിൽ ഷാലി നിവാസിൽ കെ. ചന്ദ്രബാബു (66) കാൻസർ രോഗത്തിന്റെ പിടിയിലകപ്പെട്ടപ്പോൾ 2 പെൺമക്കളും ഭാര്യയും നിസഹായരായി. കാരണം മറ്റൊന്നുമല്ല കുടുംബത്തിന്റെ  ഏക വരുമാനം ചന്ദ്രബാബുവായിരുന്നു.  ആർസിസിയിലെ ചികിൽസയും മരുന്നും എല്ലാമായി 8 ലക്ഷത്തോളമാണ് ഇതുവരെ ചെലവായത്. വായിലെ കാൻസർ മറ്റിടങ്ങളിലേക്കും പകർന്നുകൊണ്ടിരിക്കുന്നു. 

നാക്ക് മുറിച്ചുമാറ്റിയെങ്കിലും രോഗത്തിനും വേദനയ്ക്കും ശമനമില്ല.  ഇനിയും ചികിൽസയുമായി തിരുവനന്തപുരത്ത് ആർസിസിയ്ക്കടുത്ത് മുറിവാടകയ്ക്കെടുത്തു താസിക്കുകകയാണ് ചന്ദ്രബാബുവുും കുടുംബവും. 

ജീവിതകാലം മുഴുവൻ കൂലിപ്പണിയെടുത്താണ് കുടുംബത്തെ നോക്കിയത്. സമ്പാദ്യം മക്കളുടെ പഠനമാത്രമായിരുന്നു. ഇപ്പോൾ അപ്രതീക്ഷിതമായി വിധിയുടെ ഇൗ തിരിച്ചടിയിൽ ഇൗ കുടുംബം തളർന്നു വീണുപോയി. ചികിൽസയ്ക്കു പണമില്ലാത്ത അവസ്ഥയാണിപ്പോൾ. അൽപം ആശ്വാസമാണ് അവർ സുമനസുകളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ SBI, Panachavila 

∙ സുലോചനയമ്മ (ചന്ദ്രബാബുവിന്റെ ഭാര്യ)

∙ അക്കൗണ്ട് നമ്പർ –33289793120

∙ IFSC– SBIN0012880

∙ ഫോൺ –9061255936, 7025747622

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}