അജീഷയ്ക്കു ലോകം കാണാൻ സുമനസ്സുകൾ കനിയണം

ajeesha1
SHARE

നെടുങ്കണ്ടം∙ ജന്മനാ കുഞ്ഞിനു കാഴ്ചശക്തിയില്ലെന്ന് അറിയാതെ ഒരമ്മ. മകൾ നടക്കുമ്പോൾ തട്ടി വീഴുന്നതും ശബ്ദം കൊണ്ടു വസ്തുക്കൾ തിരിച്ചറിയുന്നതും കണ്ടാണ് ഡോക്ടറെ കാണിക്കുന്നത്. അതോടെയാണ് അവൾക്ക് ഇരുകണ്ണുകൾക്കും കാഴ്ചയില്ല എന്ന നടുക്കുന്ന സത്യം അറിയുന്നത്. 

മൂന്നു വയസ്സുകാരിയായ മകൾ അജീഷയുടെ കാഴ്ച തിരികെ കിട്ടാൻ സുമനസ്സുകളുടെ സഹായം തേടുകയാണ്  ഇടുക്കി പാറത്തോട് പ്ലാത്തറയ്ക്കൽ അനു. 

ജന്മനായുള്ള തിമിരം ശസ്ത്രക്രിയയിലൂടെ മാറ്റാമെന്നാണ് കൊച്ചി ഗിരിധർ ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്. അതിനു രണ്ടു ശസ്ത്രക്രിയകൾ വേണ്ടിവരും. ശരീരഭാരം നന്നേ കുറവായതിനാൽ അധിക സംരക്ഷണം നൽകണമെന്നും ഡോക്ടർമാർ പറയുന്നു. പക്ഷേ അതിദയനീയമാണ് ഈ കുടുംബത്തിന്റെ അവസ്ഥ ഇപ്പോൾ. 

പ്ലസ് ടു പഠിക്കുമ്പോഴായിരുന്നു അനുവും അജേഷും തമ്മിലുള്ള വിവാഹം. വീട്ടിൽനിന്ന് 3 കിലോമീറ്റർ നടന്നും പിന്നെ ബസിലുമായാണ് അനു സ്കൂളിൽ പോയിരുന്നത്. കഷ്ടപ്പെട്ടു പഠിക്കുന്ന പെൺകുട്ടിയെ രക്ഷിക്കാനെന്ന മട്ടിലാണ് കൂലിപ്പണിക്കാരനായ അജേഷിന്റെ വിവാഹാലോചന വന്നത്. തുടർന്നു പഠിപ്പിക്കാമെന്നായിരുന്നു  വാഗ്ദാനം. റോ‍ഡരികിലാണ് വീട് എന്നതായിരുന്നു ഏക യോഗ്യത. 

എന്നാൽ വിവാഹത്തോടെ അനുവിന്റെ പഠനം മുടങ്ങി. 21 വയസ്സിനിടെ 2 മക്കളുടെ അമ്മയായി. ഇതിനിടെ ഭർത്താവിൽനിന്ന് ഒരുപാടു പീഡനം ഏൽക്കേണ്ടി വന്നു. പിന്നീട് അയാൾ ഇവരെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പം ജീവിതം തുടങ്ങി. ഇതോടെ അനുവും മക്കളും സ്വന്തം വീടിന്റെ പ്രാരാബ്ധങ്ങളിലേക്കു മടങ്ങി. 

കൂലിപ്പണിക്കാരാണ് അനുവിന്റെ മാതാപിതാക്കൾ. ഇളയ 2 സഹോദരങ്ങൾ മാനസിക വെല്ലുവിളി നേരിടുന്നവരാണ്. ഒരു അനുജത്തിയുമുണ്ട്. ഈ കുടുംബത്തിലേക്കാണ് രണ്ട് മക്കളുമായി അനു കയറിവരുന്നത്. പൊലീസിലും വനിതാ കമ്മിഷനിലുമെല്ലാം പരാതി നൽകിയെങ്കിലും നീതി ലഭിച്ചില്ല. അതിനിടെയാണ് മകൾക്കു കാഴ്ചശക്തിയില്ലെന്ന  വാർത്ത അറിയുന്നത്. ആദ്യ ഓപ്പറേഷനായി 26ന് കൊച്ചി ഗിരിധർ ആശുപത്രിയിൽ അഡ്മിറ്റാകണം. ഇതിനുള്ള പണം സ്വരൂപിക്കാൻ വഴിയില്ലാതെ നട്ടംതിരിയുകയാണു കുടുംബം. 

കുടലിലെ വ്രണങ്ങൾക്കു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് അനുവിന്റെ അമ്മ റീന. ഓപ്പറേഷൻ പറഞ്ഞെങ്കിലും സാമ്പത്തിക വിഷമം മൂലം മാറ്റിവച്ചിരിക്കുകയാണ്. മാനസിക വെല്ലുവിളി നേരിടുന്ന 2 കുട്ടികൾ ഉൾപ്പെടെയുള്ളവരെ സംരക്ഷിക്കേണ്ട ചുമതലയും അവർക്കാണ്.  ജോലിക്കു പോകുന്നതു മുടങ്ങിയതോടെ കുടുംബത്തിന്റെ വരുമാനവും നിലച്ചു. ഫെഡറൽ ബാങ്ക് നെടുങ്കണ്ടം ശാഖയിൽ റീന അനീഷ് എന്ന പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ: 10180100205184

IFSC- FDRL0001018 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}