കാൻസർ രോഗബാധിതനായ മേലുകാവ് കോണിപ്പാട് പഴയപറമ്പിൽ ബാബു ആന്റണി ഉദാരമതികളുടെ ചികിത്സ സഹായം തേടുന്നു. 2015 മുതൽ രോഗബാധിതനായ ബാബു നാട്ടുകാരുടെ സഹായത്താലാണ് ഇതുവരെ ജീവിതം തള്ളിനീക്കിയത്. കൂലിപ്പണി ചെയ്ത് കുടുംബം നോക്കിയിരുന്ന ബാബുവിന് അസുഖമായതോടെ കുടുംബവും പട്ടിണിയായി. ആദ്യം വൻകുടലിലായിരുന്നു കാൻസർ ബാധിച്ചത്. ഇതേത്തുടർന്ന് വൻകുടൽ പിത്താശയം, ആമാശയം, എന്നിവയുടെ ഭാഗങ്ങൾ എടുത്തുമാറ്റി. ചികിത്സ തുടരുന്നതിനിടെ 2020 ൽ പോസ്ട്രറ്റിൽ കാൻസർ ബാധിച്ചു. തുടർചികിത്സയുടെ ഭാഗമായി നട്ടെല്ലിനു ഹോർമോൺ കുത്തിവയ്പ്പ് എടുക്കുകയാണ്.
കോണിപ്പാട്ട് തോടിന്റെ കരയിൽ ഭാര്യയോടും മകളോടുമൊപ്പമാണ് താമസം. മെനഞ്ചൈറ്റിസ് ബാധിച്ച ഭാര്യയ്ക്കു മറ്റു പണികൾക്ക് പോകാനും സാധിക്കില്ല. നാട്ടുകാരുടെയും ഉദാരമതികളുടെയും സഹായത്തോടെയാണ് ഇതുവരെയും മുൻപോട്ട് പോയത്. കൂടുതൽ പേരുടെ സഹായം ഉണ്ടെങ്കിൽ മാത്രമെ ഇനിയുള്ള കാര്യങ്ങൾ മുൻപോട്ട് പോകുകയുള്ളു. സഹായിക്കാൻ സന്മനസുള്ളവരുടെ സഹായങ്ങൾ പ്രതീക്ഷിക്കുകയാണ് ഈ കുടുംബം.
ബാബു ആന്റണി
പഴയപറമ്പിൽ
കോണിപ്പാട് പി. ഒ
കോട്ടയം
ഫോൺ നമ്പർ 9605925729
അക്കൗണ്ട് നമ്പർ – 40626101041943
IFSC Code-KLGB0040626