കറുകച്ചാൽ ∙ കാൻസർ ബാധിതനായ രാധാകൃഷ്ണൻ നായർ ചികിത്സാ സഹായം തേടുന്നു. കൂലിപ്പണിചെയ്തുവരികയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ വയറ്റിൽ അതി ശക്തമായ വേദന കൊണ്ട് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയപ്പോഴാണ് വയറ്റിൽ കാൻസറാണെന്ന് അറിയുന്നത്. അപ്പോൾ മുതൽ മെഡിക്കൽ കോളജിലെ ചികിത്സയിലാണ്. ജീവിക്കാൻ യാതൊരു മാർഗ്ഗവുമില്ല. കോട്ടയം തോട്ടയ്ക്കാട് സ്വദേശിയാണ് ഇദ്ദേഹം. ചികിത്സയ്ക്കുള്ള സാമ്പത്തിക സഹായത്തിനായി സുമനസുകൾ കനിയണം.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
∙ കാത്തോലിക് സിറിയൻ ബാങ്ക്, തോട്ടക്കാട്
∙ അക്കൗണ്ട് നമ്പർ– 0091 03316912– 190701
∙ IFSC CSBK0000091
∙ ഫോൺ നമ്പർ – 9656013853
വിലാസം
രാധാ കൃഷ്ണൻ നായർ
ശാന്താ ഭവൻ
ഉമ്പിടി പി. ഒ 686539
തോട്ടയ്ക്കാട്, കോട്ടയം