സ്തനാർബുദം; ചികിത്സയ്ക്ക് പണമില്ല, ലിനി കാരുണ്യമതികളുടെ സഹായം തേടുന്നു

lini-manoj
SHARE

പാമ്പാടി ∙ ഗുരുതര കാൻസർ രോഗത്തെ തുടർന്നു ചികിത്സ ചെലവിനു പണം കണ്ടെത്താൻ വിഷമിക്കുകയാണ് മീനടം കിളിരൂപ്പറമ്പിൽ ലിനി മനോജ് ( 33). ബ്രസ്റ്റ് കാൻ‌സറിനെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ലിനി ചികിത്സ തേടിയത്. കഴുത്തിലേക്കും നെഞ്ചിലേക്കും കാൻസർ പടർന്നതായി ചികിത്സയിൽ കണ്ടെത്തി. കൂലിപ്പണിക്കാരനായ ഭർത്താവിനും കുടുംബാംഗങ്ങൾക്കും ചികിത്സ തുക കണ്ടെത്താൻ ബുദ്ധിമുട്ടിലായതോടെ വിഷമാവസ്ഥയിലായി ഇവർ.

മഴയെ തുടർന്നു പണികൾ കൂടി മുടങ്ങിയതോടെ കാരുണ്യഹസ്തം നീട്ടുന്നവരുടെ അരികിൽ സഹായ ഹസ്തം ചോദിക്കുകയാണ് ഇവർ. 7ാം ക്ലാസ് വിദ്യാർഥിനിയായ മകളും അടങ്ങുന്നതാണ് കുടുംബം. 8 കീമോ തെറാപ്പി അടിയന്തരമായി ലിനിക്കു ചെയ്യേണ്ടി വന്നു. അടുത്ത മാസം ബ്രസ്റ്റ് നീക്കം ചെയ്യാൻ ശസ്ത്രക്രിയയും പറഞ്ഞിരിക്കുകയാണ്. ചികിത്സ ചിലവുകൾ കണ്ടെത്താൻ എന്തുചെയ്യണമെന്നറിയാത്ത പ്രതിസന്ധിയിലാണ് ഇവർ ദിവസങ്ങൾ തള്ളി നീക്കുന്നത്. കാരുണ്യമതികളുടെ സഹായം പ്രതീക്ഷിക്കുന്നു. ലിനി മനോജിന്റെ പേരിൽ എസ്ബിഐ പാമ്പാടി ബ്രാഞ്ചിൽ അക്കൗണ്ട് ഉണ്ട്.

എസ്ബിഐ പാമ്പാടി  ബ്രാഞ്ച്
അക്കൗണ്ട് നമ്പർ – 32795477060
ഐഎഫ്എസി സി കോഡ് – എസ്ബിഐ എൻ 0013665.
9207013717.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}