ADVERTISEMENT

കോട്ടയം ∙ സുമനസ്സുകളുടെ കാരുണ്യം തേടി ജോജോ. വിജയപുരം പഞ്ചായത്തിലെ 17–ാം വാർഡ് ഞാറയ്ക്കൽപള്ളിക്കുന്നം വെള്ളാരങ്കാലായിൽ ജോജോ ജോസഫ് രണ്ടു വൃക്കയും തകരാറിലായതിനെത്തുടർന്നു കഴിഞ്ഞ ഒരു വർഷമായി ഡയാലിസിസിന് വിധേയനാണ്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ ഇയാൾ പെയിന്റിങ്തൊഴിലാളിയായിരുന്നു.

ആരോഗ്യ പ്രശ്നം വന്നതോടെ ജോലിക്കു പോകാൻ സാധിക്കാത്തതിനാൽ നാട്ടുകാരുടെയും സ്നേഹിതരുടെയും സഹായത്തോടെയാണ് ഇപ്പോഴുള്ള ജീവിതം. കോട്ടയം മെഡിക്കൽകോളജിലാണ് ജോജോ ചികിത്സ തേടുന്നത്.രണ്ടു വൃക്കകളും പൂർണമായി തകരാറിലായതിനെത്തുടർന്നു ജീവിതകാലം മുഴുവൻ ഡയാലിസിസ് ചെയ്യണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

മെഡിക്കൽ കോളജിലെ ഡോ. സുരേഷ് രാഘവാണ് ചികിത്സ നടത്തുന്നത്.ചികിത്സയുടെ ആവശ്യങ്ങൾക്കായി നിലവിൽ 100000 രൂപയോളം ചിലവായിട്ടുണ്ട്. നിലവിൽ മറ്റുവരുമാനങ്ങളൊന്നും ഈ കുടുംബത്തിനില്ല.ജീവിതവും കുട്ടികളുടെ വിദ്യാഭ്യാസ ചിലവും മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ നല്ലവരായ നാട്ടുകാർ അറിഞ്ഞു സഹായിച്ചെങ്കിൽ മാത്രമെ സാധിക്കുകയുള്ളൂ. ഭാര്യ സുജയും റിയ, റിച്ച, റിമ എന്നീ 3 മക്കളുമടങ്ങുന്നതാണ് ജോജോയുടെ കുടുംബം. കാനറ ബാങ്കിന്റെ കഞ്ഞിക്കുഴി ശാഖയിൽ അക്കൗണ്ട്തുറന്നിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ Canara Bank, Kanjikuzhy branch

∙ A/C No: 43572200035150

∙ IFSC : CNRB0002964

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com