ഇരു വൃക്കകളും തകരാറിലായ സഹദിന് ജീവിതത്തിലേക്ക് തിരിച്ച് വരാൻ സുമനസുകൾ കനിയണം

SHARE

മട്ടാഞ്ചേരി∙ ജീവിതത്തിൽ കളിയും ചിരിയും പഠനവുമൊക്കെയായി കൂട്ടുകാരോടൊപ്പം പാറി പറന്ന് നടക്കേണ്ട സമയത്ത് ആശുപത്രി വാസവുമായി കഴിയുകയാണ് എട്ടാം ക്ളാസ് വിദ്യാർഥിയായ സഹദ് ഇബ്നുവെന്ന പതിമൂന്ന് വയസുകാരൻ. ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് ആഴ്ചയിൽ നാല് ദിവസം ഡയാലിസിസ് ചെയ്ത് ജീവൻ നിലനിർത്തി പോരുന്ന ഈ കൊച്ചു മിടുക്കന് ജീവിതത്തിലേക്ക് തിരിച്ച് വരാൻ സുമനസുകളുടെ സഹായം കൂടിയേ തീരൂ.

മട്ടാഞ്ചേരി ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയയിൽ പഠിക്കുന്ന സഹദ് പഠന വിഷയത്തിൽ മാത്രമല്ല പാഠ്യേതര വിഷയങ്ങളിലും തന്റെ കഴിവ് തെളിയിച്ചവനാണ്.അത് കൊണ്ട് തന്നെ അധ്യാപകർക്കും സഹപാഠികൾക്കും വളരെയേറെ പ്രിയപെട്ടവനാണ് സഹദ്.സഹദിന്റെ ഡയാലിസിസ് ചിലവുകൾക്ക് ഉൾപെടെ സ്കൂൾ അധികൃതർ സഹായം നൽകിയെങ്കിലും ഇപ്പോൾ വൃക്ക മാറ്റി വെക്കുക മാത്രമാണ് ജീവനിലേക്ക് തിരിച്ച് വരാനുള്ള ഏക മാർഗമെന്നാണ് ഡോക്ടർമാർ പറയുന്നത്.

35 ലക്ഷം രൂപയാണ് ശസ്ത്രക്രിയക്കായി വേണ്ടി വരുന്നത്. ഈരവേലിയിൽ ഹംസ ഷുക്കൂറിന്റേയും സീനത്തിന്റേയും മകനാണ്. പിതാവ് ഷൂക്കൂർ കൂലി പണിയെടുത്താണ് കുടുംബം പോറ്റുന്നത്. ഇതിനായി ആലുവ ഇസ്ലാമിക് ട്രസ്റ്റിന്റെ സഹകരണത്തോടെ കാരുണ്യ നിധിയെന്ന പേരിൽ ഫണ്ട് സമാഹരണം നടത്തുന്നുണ്ട്. കാനറ ബാങ്കിലെ ഷുക്കൂറിന്റെ പേരിലുള്ള അക്കൗണ്ട് വഴി പണം നൽകാവുന്നതാണ്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ കാനറ ബാങ്ക്
∙ IFSC: CNRB0000804
∙ A/C No: 110072064081
∙ GPay: 9061546022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS