അടൂർ∙ തലച്ചോറിനു ബാധിച്ച രോഗത്താൽ വലയുന്ന വിധവയായ വീട്ടമ്മ തുടർ ചികിത്സയ്ക്കു പണമില്ലാത്തതിനാൽ സുമനസ്സുകളുടെ സഹായം തേടുന്നു. സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്ന അടൂർ പയ്യനല്ലൂർ ഇളംപള്ളിൽ ചിത്രാനിവാസിൽ രമണി വാസുദേവനാണ് തുടർ ചികിത്സയ്ക്കു വഴിതേടുന്നത്. 2 വർഷത്തിലധികമായി ചികിത്സയിലാണ്. ഇപ്പോൾ രോഗം ഗുരുതരമായി കിടപ്പിലാണ്. ഈ വീട്ടമ്മയുടെ ജീവൻ നിലനിർത്തണമെങ്കിൽ തുടർ ചികിത്സ അത്യാവശ്യമാണ്. ഇതിനു ഭാരിച്ച തുക വരും.
എന്നാൽ തൊഴിൽരഹിതയായ ഏക മകൾ മാത്രമാണ് തുണയായി അരികിലുള്ളത്. നിത്യച്ചെലവുകൾക്കു പോലും ഇവർ ബുദ്ധിമുട്ടുകയാണ്. ഇതിനിടയിലാണ് ഡോക്ടർമാർ നിർദേശിച്ച തുടർ ചികിത്സ നടത്താൻ കഴിയാതെ ഈ കുടുംബം പ്രയാസത്തിലായിരിക്കുന്നത്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത ഇവർ ഒരു കുടുംബത്തിന്റെ കാരുണ്യത്താൽ ഒരുക്കിയ താൽക്കാലിക ഇടത്താണ് താമസിക്കുന്നത്.
സുമനസ്സുകളുടെ സഹായം ഉണ്ടെങ്കിലെ തുടർ ചികിത്സ നടത്താനാകൂ. കാരുണ്യ പ്രവർത്തകരുടെ സഹായമാണിനി കുടുംബത്തിനാവശ്യം. ഇതിനായി അടൂർ എസ്ബിഐ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
∙ SBI, Adoor
∙ A/C No: 67140033299
∙ IFSC: SBIN0070060
∙ ഫോൺ: 9048821408