ന്യൂറോബ്ലാസ്റ്റോമ ബാധിച്ച 5 വയസുകാരി ചികിത്സാ സഹായം തേടുന്നു; വേണ്ടത് ഒരുകോടി 20 ലക്ഷം രൂപ

charity-christa-gerrin
ക്രിസ്റ്റ
SHARE

ന്യൂറോബ്ലാസ്റ്റോമ ബാധിച്ച അഞ്ചുവയസുകാരി ചികിത്സാ സഹായം തേടുന്നു. ഒരു തവണ കീമോയും മരുന്നുകളും കൊണ്ട് രോഗത്തെ അതിജീവിച്ച ക്രിസ്റ്റ ജെറിൻ എന്ന അഞ്ച് വയസുകാരിയാണ് വീണ്ടും അസുഖം ബാധിച്ചതിനെ തുടർന്ന് ചികിത്സാ സഹായം തേടുന്നത്. അസുഖം ഭേദമായി എന്ന ആശ്വാസത്തോടെ വീണ്ടും സ്കാനിങ്ങിന് തയ്യാറെടുത്തപ്പോഴാണ് ന്യൂറോബ്ലാസ്റ്റോമ മറ്റ് ശരീരഭാഗങ്ങളെ കീഴ്പ്പെടുത്തുന്നത്. തിരുവല്ല സ്വദേശികളായ ജെറിൻ– അൻസു ദമ്പതികളുടെ പുത്രിയാണ് ക്രിസ്റ്റ. 

charity-christa-gerrin-facebook

ഒന്നര വർഷം മുമ്പാണ് രോഗം കണ്ടെത്തുന്നത്. ഒരുതവണ ശസ്ത്രക്രിയയ്ക്ക് വിധേയയായി രോഗം ഭേദമായി വരുമ്പോഴായിരുന്നു വീണ്ടും ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. അസ്ഥി മജ്ജയിലാണ് ഇത്തവണ രോഗം ബാധിച്ചത്. ഒരുകോടി 20 ലക്ഷം രൂപയാണ് ചികിത്സയ്ക്ക് വേണ്ടത്. 

കലശലായ വയറുവേദന ഉണ്ടാകുകയും ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്തതോടെ തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ അൾട്രാസൗണ്ട് സ്കാനിങ്ങ് നടത്തിയപ്പോഴാണ് രോഗത്തെക്കുറിച്ച് ആദ്യം അറിയുന്നത്. സ്കാനിങ്ങിൽ കിഡ്നിയുടെ മുകളിലൊരു വലിയ ട്യൂമർ കണ്ടു. ഉടൻ അമൃത ആശുപത്രിയിൽ കാണിക്കുകയും ചികിത്സയുടെ ഭാഗമായി ഏഴ് തവണ കീമോ ചെയ്യുകയും ചെയ്തു. പിന്നീട് സർജറി വേണമെന്ന് പറഞ്ഞു. മുംബൈ ടാറ്റ ഹോസ്പിറ്റലിൽ സർജറി ചെയ്തു. റേഡിയേഷനും അവിടെതന്നെ ചെയ്തു. അസ്ഥിമജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും ഇതിനിടെ നടത്തി. 

കുട്ടിയുടെ തുടർ ചികിത്സയ്ക്കായി ജോലി മാറ്റം വാങ്ങി മുംബൈയിൽ ‍താമസിക്കുകയായിരുന്നു കുടുംബം. ക്രൗഡ് ഫണ്ടിങ് വഴി സ്വിറ്റ്സർലന്റിൽ നിന്ന് മരുന്ന് വരുത്തി കുട്ടിക്ക് നൽകി. ഇനി അസുഖം വരാതിരിക്കാനായി അമേരിക്കയിൽ സൗജന്യ ചികിത്സയുണ്ടെന്നറിഞ്ഞു. യാത്രചെലവ് മാത്രം നമ്മൾ വഹിച്ചാൽ മതി. എങ്ങനെയെങ്കിലും പിഞ്ചു മകളുടെ ജീവൻ രക്ഷിക്കണമെന്ന ആഗ്രഹത്താൽ പോകാനുള്ള പണംകണ്ടെത്തി യാത്രയ്ക്ക് തയ്യാറെടുക്കുമ്പോഴാണ് സ്കാനിങ്ങിലൂടെ രോഗം വീണ്ടും കണ്ടെത്തുന്നത്. ഇനി ആദ്യം മുതലുള്ള ചികിത്സകൾ പുനരാരംഭിക്കണം.

ഇത്തവണ മാതാപിതാക്കളിൽ നിന്നാണ് അസ്ഥിമജ്ജ എടുക്കുന്നത്. ഇതിന് 40ലക്ഷം രൂപയാണ് ചെലവ്. വീണ്ടും മരുന്ന് വരുത്തണം. 80 ലക്ഷം രൂപയാകും മരുന്നിന്. ഇൗ ചികിത്സകളെല്ലാം കഴിഞ്ഞ ശേഷമേ യുഎസിലേക്ക് പോകാൻ കഴിയൂ. ക്രിസ്റ്റയുടെ ചികിത്സയ്ക്കായി കൈയ്യിലുള്ളതെല്ലാം കുടുംബം ചെലവഴിച്ചു കഴിഞ്ഞു. ഇനി വേണ്ടത് സുമനസുകളുടെ സഹായമാണ്. 

ഗൂഗിൾ പേ/ പേടിഎം 8547824472

UPI ID jerinkuruvilla66@oksbi

Bank Account

Name Ansu Abraham

Account Number 57007258655

Bank&Branch SBI Karyavattom

IFSC Code SBIN0070043

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS