വാഹനാപകടത്തിൽ പരുക്കേറ്റു അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന യുവതി സഹായം തേടുന്നു

rakhi1
SHARE

മുണ്ടക്കയം ∙ വാഹനാപകടത്തിൽ പരുക്കേറ്റു വർഷങ്ങളായി അർധ അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന യുവതി ചികിത്സയ്ക്കും മുന്നോട്ടുള്ള ജീവിതത്തിനും സുമനസ്സുകളുടെ സഹായം തേടുന്നു. മുണ്ടക്കയം ഇളംകാട് കല്ലറയ്ക്കൽ കെ.എസ്.രാഖിയാണ് 2015ൽ ആലപ്പുഴ കലവൂരിൽ ലോറിയുടെ അടിയിൽ പോയി തലയ്ക്കും താടിയെല്ലിനും ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്നു നാളുകളായി ചികിത്സയിൽ കഴിയുന്നത്.

മാസങ്ങളോളം ഏറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ രാഖിക്ക് അപകടത്തോടെ ഓർമ്മയും ശരീരത്തിന്റെ ചലനശേഷിയും നഷ്ടമായി. തുടർന്ന് കഴിഞ്ഞ 7 വർഷമായി എല്ലാ മാസവും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പരിശോധനകൾക്കായി കടന്നുപോകുകയാണ് ഇപ്പോൾ. അപകടത്തെത്തുടർന്ന് ഭർത്താവ് ഉപേക്ഷിച്ച് പോയ രാഖിയ്ക്ക് ആ ബന്ധത്തിൽ ഒരു മകളുണ്ട്.  തുടർന്ന് കഴിഞ്ഞ 7 വർഷമായി രാഖിയെയും മകളെയും പരിചരിക്കുന്നത് അമ്മ ഷീലയാണ്, മുൻപ് വീട്ടുജോലികൾക്ക് പോയിരുന്ന ഷീല രാഖിയെ ശുശ്രൂഷിക്കുന്നതിനു സമീപത്ത് നിൽക്കേണ്ടതിനാൽ നാളുകളായി ജോലിക്കു പോകുന്നില്ല.

ഷീലയുടെ ഭർത്താവ് നിബു കൂലിപ്പണിക്ക് പോയി കൊണ്ടുവരുന്ന തുഛമായ തുകയ്ക്കാണ് കുടുംബം ഇപ്പോൾ കഴിയുന്നത്. 20 ലക്ഷത്തിലധികം രൂപ ഇതുവരെ ചികിത്സയ്ക്കായി ചിലവായിട്ടുണ്ട്. എല്ലാ ആഴ്ച്ചയിലും 1000ത്തിലേറെ രൂപയുടെ മരുന്നുകൾ രാഖിയ്ക്കായി വാങ്ങേണ്ടതുണ്ട്. നാട്ടുകാരുടെയും മറ്റ് സ്നേഹിതരുടെയും സഹകരണത്തോടെയാണ് ഇത്രയും കാലം ചികിത്സയും മറ്റു ചിലവുകളും നടന്നു പോയത്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡോ. എൽസി ഉമ്മനാണ് രാഖിയെ ചികിത്സിക്കുന്നത്.

അക്കൗണ്ട് നമ്പർ: 67221354962

ഐഎഫ്എസി കോഡ്: SBIN0070133 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS