കാഞ്ഞൂർ∙ അർബുദ രോഗിയായ നിർധന കുടുംബാംഗം തെരുക്കൂട്ടം അംബിക ചികിത്സാ സഹായം തേടുന്നു. അങ്കണവാടി അധ്യാപികയായ അംബിക 2 വർഷമായി ചികിത്സയിലാണ്. ഇതിനകം 3 ശസ്ത്രക്രിയകൾ നടത്തി. അംബികയുടെ ഭർത്താവ് വാഹനാപകടത്തെ തുടർന്ന് 2 വർഷമായി ചികിത്സയിലാണ്. വിദ്യാർഥിയായ മകനും വയോധികയായ മാതാവുമാണ് കൂടെയുള്ളത്.
നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് അംബിക ഇത്രയും നാൾ ചികിത്സ നടത്തിയത്. ഇനി മുന്നോട്ടു പോകാൻ നിർവാഹമില്ലാതെ വന്നപ്പോൾ പഞ്ചായത്ത് അംഗം റിൻസി സാജുവിന്റെ നേതൃത്വത്തിൽ ചികിത്സാ സഹായ നിധി രൂപീകരിച്ചു. ബാങ്ക് ഓഫ് ബറോഡയുടെ ശ്രീമൂലനഗരം ശാഖയിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
നമ്പർ: 92710100006870.
IFSCകോഡ്: BARB0DBSRIM