തലയുടെ ഒരു ഭാഗം പൂർണമായി ഇല്ല; ചികിത്സാ സഹായം തേടി രാജുവിന്റെ കുടുംബം

charity-help2
SHARE

പാമ്പാടി ∙ തലയിൽ ഗുരുതര പരുക്കേറ്റ് 12 വർഷമായി ചികിത്സയിൽ കഴിയുന്ന പൊത്തൻപുറം ചരിവിൽ സി.ജെ.രാജു (60) വിന്റെ കുടുംബം ചികിത്സ സഹായത്തിനായി ഓട്ടത്തിൽ. രാജുവിന്റെ തലയിലേക്കു നോക്കിയാൽ ഹൃദയഭേദകമായ കാഴ്ചയാണ്. ഒരു ഭാഗം പൂർണമായി ഇല്ല. കൂലിപണി ചെയ്തു കുടംബം പുലർത്തിയിരുന്നതിനിടെ ഉണ്ടായ അപകടത്തിൽ തലയിൽ പരുക്കേറ്റതാണ്. 

പിന്നീട് ഇൻഫെക്ഷനായതോടെ തലയോട്ടിയുടെ ഒരു ഭാഗം നീക്കം ചെയ്യേണ്ട സ്ഥിതി വന്നു. തുടയിൽ നിന്നു ദയശെടുത്തു തലയിൽ പിടിപ്പിച്ചിരിക്കുകയാണ്. മാസങ്ങളോളം നീണ്ട ചികിത്സ വേണ്ടി വന്നു. പരസഹായം കൂടാതെ രാജുവിനു ഒന്നും ചെയ്യാൻ കഴിയില്ല. ഹോട്ടലിൽ പാത്രം കഴുകുന്ന ജോലിക്കു പോയാണ് ഭാര്യ ബിന്ദു രാജു കുടുംബം പുലർത്തുന്നത്. 

രാജുവിനു കൂടുതൽ വയ്യാതെ വരുന്നതോടെ എല്ലാ ദിനവും ജോലിക്കു പോകാൻ ബിന്ദുവിനു കഴിയുന്നുമില്ല. ആശുപത്രിയിൽ ഇടയ്ക്കു പോകേണ്ടി വരുന്നതോടെ വീണ്ടും താളം തെറ്റും കാര്യങ്ങൾ. സന്മസുള്ളവരുടെ സഹായം ഉണ്ടാകുമെന്നാണ് ഈ കുടുംബം പ്രതീക്ഷിക്കുന്നു. സഹായിക്കാൻ ആഗ്രഹമുള്ളവർക്കു താഴെ പറയുന്ന അക്കൗണ്ട്  നമ്പറിൽ തുക അയക്കാം. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ ബിന്ദു രാജു

∙ കേരള ഗ്രാമീൺ ബാങ്ക്, പാമ്പാടി ശാഖ

∙ A/C No.- 40542101016822. 

∙ IFSC Code- KLGB0040542

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS