കോട്ടയം ∙ സുഹൃത്തിന്റെ പിതാവിനു കരൾ പകുത്തു നൽകുമ്പോൾ തന്റെ ജീവിതം തന്നെ നഷ്ടമാകുമെന്ന് തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി രഞ്ജു (42) കരുതിയിരുന്നില്ല. എന്നാൽ കൊച്ചിയിലെ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു ശേഷം രണ്ടു തവണ പക്ഷാഘാതമുണ്ടായതോടെ രഞ്ജുവിന്റെ ശരീരം തളർന്നു; പൂർണമായും കിടപ്പിലായി. ശസ്ത്രക്രിയ കഴിഞ്ഞതോടെ സുഹൃത്തിന്റെ കുടുംബം കൈയൊഴിഞ്ഞു.
അവിവാഹതിനായ രഞ്ജു സഹോദരി രശ്മിയുടെ പരിചരണത്തിലാണു കഴിയുന്നത്. രഞ്ജുവിന്റെ അവസ്ഥയറിഞ്ഞ് സഹായിക്കുന്നവരുടെ പിന്തുണയോടോയാണു ചികിത്സ മുന്നോട്ടു കൊണ്ടു പോകുന്നത്. ഇതുവരെ 40 ലക്ഷം രൂപയോളം ചെലവഴിച്ചു. ചികിത്സയ്ക്കു പണം കണ്ടെത്താനായി ആറ്റിങ്ങലിലെ വീടു വിറ്റു. കൊച്ചി മാമംഗലത്തെ വാടക വീട്ടിലാണ് ഇപ്പോൾ താമസം. കടുത്ത സാമ്പത്തിക പ്രതിസന്ധിലായ കുടുംബം സുമനസ്സുകളുടെ സഹായം തേടുകയാണ്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
∙ South Indian Bank bank, Attingal branch
∙ A/C No: 0114053000109508
∙ IFSC Code: SIBL0000114
∙ Gpay: 9544390122