ADVERTISEMENT

 

തൊടുപുഴ ∙ സുബിന് ജീവിതത്തിലേക്കു തിരിച്ചു വരണം, കുടുംബത്തിനു താങ്ങാവണം. അതിനു സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ. ബൈക്കപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുടയത്തൂർ ചക്കിക്കാവ് പാലത്തിങ്കൽ സുബിൻ സാബു(25) വിന്റെ തുടർചികിത്സയ്ക്കായി സഹായം തേടുകയാണ് കുടുംബം.

 

കഴിഞ്ഞ ഓഗസ്റ്റ് 14 നു സഹോദരനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ മുട്ടത്തിനു സമീപം ശങ്കരപ്പിള്ളിയിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം. തലയ്ക്കു ഗുരുതര പരുക്കേറ്റ സുബിൻ തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിൽ 7 ദിവസം വെന്റിലേറ്ററിൽ ആയിരുന്നു. പിന്നീട് പതിയെ ആരോഗ്യനില മെച്ചപ്പെട്ടു തുടങ്ങിയെങ്കിലും ഇപ്പോഴും ഇടതു കൈക്കും കാലിനും ചലനശേഷി പൂർണമായും തിരികെ കിട്ടിയിട്ടില്ല. 

 

ഇതിനു പുറമേ ഓർമക്കുറവും സംസാരിക്കാൻ ബുദ്ധിമുട്ടുമുണ്ട്. നിലവിൽ മരുന്നിനൊപ്പം ഫിസിയോതെറപ്പിയും ചെയ്യണം. ആശുപത്രിയിൽ കിടത്തി ചികിത്സ തുടരാൻ സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാൽ ഡിസ്ചാർജ് വാങ്ങി വീട്ടിൽ കഴിയുകയാണ്. ഇതിനോടകം  മൂന്നു ലക്ഷം രൂപ ചെലവായി. ഒന്നര ലക്ഷം രൂപ ആശുപത്രിയിൽ അടയ്ക്കാനുണ്ട്. സുബിന്റെ അച്ഛൻ സാബുവിന് 7 വർഷം മുൻപുണ്ടായ അപകടത്തെ തുടർന്നു ജോലിക്കൊന്നും പോകാൻ കഴിയാത്ത അവസ്ഥയാണ്. 

 

അമ്മ ബിന്ദു മുൻപ് തൊഴിലുറപ്പ് ജോലികൾക്കു പോയിരുന്നെങ്കിലും സുബിനു സഹായത്തിന് കൂടെ വേണമെന്നതിനാൽ ഇപ്പോൾ ജോലിക്കു പോകാനാകുന്നില്ല. സുബിന്റെ ഇളയ സഹോദരൻ സൂരജ് പെയിന്റിങ്ങിനും മറ്റും പോയാണ് കുടുംബം പുലർത്തുന്നത്. പത്താം ക്ലാസ് വിദ്യാർഥിനിയായ ഒരു സഹോദരി കൂടിയുണ്ട്.

 

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബം നിത്യച്ചെലവിനു പോലും ബുദ്ധിമുട്ടുകയാണ്. സുബിന്റെ തുടർ ചികിത്സയ്ക്കു നല്ല മനസ്സുള്ളവരുടെ സഹായം മാത്രമാണ് ആകെയുള്ള പ്രതീക്ഷ. സുബിന്റെ അമ്മ ബിന്ദു സാബുവിന്റെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് കാഞ്ഞാർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. 

 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ സൗത്ത് ഇന്ത്യൻ ബാങ്ക്, കാഞ്ഞാർ ശാഖ

∙ അക്കൗണ്ട് നമ്പർ: 0202053000005764

∙ IFSC: SIBL0000202

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com