കിഡ്നി രോഗത്തെ തുടർന്നു ബുദ്ധിമുട്ടുന്ന വീട്ടമ്മ ചികിത്സ സഹായം തേടുന്നു

kottayam-geetha
SHARE

കോട്ടയം ∙ ഗുരുതര കിഡ്നി രോഗത്തെ തുടർന്നു ബുദ്ധിമുട്ടുന്ന വീട്ടമ്മ ചികിത്സ സഹായത്തിനായി കാരുണ്യമതികളുടെ കനിവ് തേടുന്നു. കുടമാളൂർ സ്വദേശിനി ചിറയ്ക്കകരോട്ട് സി.കെ.ഗീതയാണ് 20 വർഷമായി കിഡ്നി രോഗത്തിൽ വലയുന്നത്. നിലവിൽ 2 കിഡ്നിയും തകരാറിലായതോടെ ഇവരോട് അടിയന്തര ശസ്ത്രക്രിയയ്ക്കു നിർദേശം നൽകിയിരിക്കുകയാണ്. സഹോദരൻ കിഡ്നി നൽകാൻ തയാറാണെങ്കിലും ചികിത്സ ചിലവ് ഇവർക്കു മുന്നിൽ ചോദ്യചിഹ്നമാകുകയാണ്. തൊടുപുഴയിലാണ് ഗീതയെ വിവാഹം കഴിച്ച്  അയച്ചിരുന്നത്. ആകെയുള്ള 5 സെന്റ് സ്ഥലവും ചെറിയവീടും ഭർത്താവ് ഷിബുവിന്റെ താൽക്കാലിക വരുമാനവുമാണ് ഉള്ളത്. 

15 ലക്ഷം രൂപയെങ്കിലും കണ്ടെത്തിയാലേ തുടർ ചികിത്സ ചിലവ് നടത്താൻ സാധിക്കു. ഇതിനായി സഹായത്തിനു താൽപര്യമുള്ളവർക്കായി കാത്തിരിക്കുകയാണ് ഗീതയുടെ കുടുംബം. നിലവിൽ 3 ഡയാലിസിസ് നടത്തിയാണ് രോഗത്തിൽ നിന്നു ആശ്വാസം കണ്ടെത്തുന്നത്. ചികിത്സ ചിലവിനു  സഹായത്തിനായി കാരുണ്യമതികളുടെ സഹായം കാത്തിരിക്കുകയാണ് ഗീത. ഗീതയുടെ പേരിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ കോടികുളം ശാഖയിലേക്കു തുക അയച്ചു നൽകാവുന്നതാണ്.

അക്കൗണ്ട് നമ്പർ – 347802010009860.
ഐഎഫ്എസ് സി കോഡ്– യുബിഐഎൻ0534781
 ഫോൺ – സഹോദരൻ  ഗിരീഷ് – 8848782127

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS