മട്ടാഞ്ചേരി • ഇരു വൃക്കകളും തകരാറിലായി, കഴിഞ്ഞ 10 വർഷമായി ചികിത്സയിൽ കഴിയുന്ന വിദ്യാർഥിക്കായി ചികിത്സാ സഹായം തേടുന്നു. ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയത്തിലെ 8-ാം ക്ലാസ് വിദ്യാർഥി സഹദ് ഇബ്നു (13) മട്ടാഞ്ചേരി ഈരവേ ലി ഹംസ ഷുക്കൂറിന്റെയും സീന ത്തിന്റെയും മകനാണ്. കൂലിപ്പണിക്കാരനായ ഷുക്കൂർ, സഹദിന്റെ ചികിത്സയ്ക്ക് പണം ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. സഹദിന് രോഗം ബാധിച്ചതോടെ സ്കൂളിൽ പോകാൻ കഴിയാത്ത സ്ഥിതിയാണ്.
ആഴ്ചയിൽ 5 ഡയാലിസിസ് വേണ്ടിവരുന്നു. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് 35 ലക്ഷം രൂപ വേണ്ടിവരും. ചികിസ ചെലവുകൾക്ക് പണം കണ്ടെത്താൻ ആലുവ ഇസ്ലാമിക് ട്രസ്റ്റിന്റെ സഹകരണത്തോടെ കാരുണ്യ നിധി രൂപീകരിച്ചതായി ചെയർമാൻ സി.കെ.സലാം അറിയിച്ചു.
കാനറ ബാങ്കിലെ ആലുവ ശാഖയിലാണ് ഷുക്കൂറിന്റെ പേരിലുള്ള അക്കൗണ്ടിലൂടെ സഹായം നൽകാം.
അക്കൗണ്ട് നമ്പർ: 110072064081,
ഐഎഫ്എസ്‍സി-CNRB0000804
ഫോൺ: 9061546022.