വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വീട്ടമ്മ സഹായം തേടുന്നു

rejaane-sadath
റെജീന സാദത്ത്
SHARE

കോട്ടയം∙ 2 വൃക്കയും തകരാറിലായ വീട്ടമ്മ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നു. തിരുവാതുക്കൽ കൂർക്കാകാലയിൽ റെജീന സാദത്ത് (43) ആണു ജീവൻ നിലനിർത്താനായി സഹായം കാത്തിരിക്കുന്നത്. ഭർത്താവ് സാദത്തിനും പ്ലസ്ടുവിൽ പഠിക്കുന്ന മകൻ അഫ്സലിനുമൊപ്പം വാടകവീട്ടിലാണു റെ‍ജീനയുടെ താമസം. സാദത്ത് വാടകയ്ക്ക് ഓട്ടോ ഓടിച്ചുകിട്ടുന്നതാണു കുടുംബത്തിന്റെ ഏകവരുമാനം. ഇത് ആഴ്ചയിൽ 4 പ്രാവശ്യം ഡയാലിസിസ് ചെയ്യാൻ പോലും തികയില്ല.

പണമില്ലാത്തതിനെത്തുടർന്നു ഡയാലിസിസ് മുടങ്ങിയതിനെത്തുടർന്ന് ഓണത്തിന്റെ തലേന്നു രോഗം മൂർഛിച്ച് റെജീന കുഴഞ്ഞുവീണു. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കഴിഞ്ഞതിനാൽ ജീവൻ തിരികെക്കിട്ടി. 3 മാസത്തിനകം വൃക്ക മാറ്റിവയ്ക്കണമെന്നാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് 10 ലക്ഷം രൂപ ചെലവു വരും. റെജീനയുടെ പേരിൽ വേളൂർ കനറാ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങൾ: പേര്– REJEENA. അക്കൗണ്ട് നമ്പർ– 4004101004634. ഐഎഫ്എസ് കോഡ്– CNRB0004004.ഗൂഗിൾ പേ നമ്പർ: 7356295070.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS