കാര്യമായ സമ്പാദ്യമൊന്നുമില്ലെങ്കിലും രണ്ടു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തോടൊപ്പം ദൈനംദിന ചെലവുകൾ മാത്രം ലഭിക്കുന്ന ഓട്ടോ ഡ്രൈവറെന്ന ജോലിയിൽ സംതൃപ്തനായിരുന്നു ഉപ്പുതറ കാക്കത്തോട് കോക്കാംപാടത്ത് സ്വദേശി പ്രശാന്ത് കെ വി(41). രണ്ടുമക്കളുടെയും വിദ്യാഭ്യാസ ചെലവുകൾ നടത്തുന്നതിനായി ഭാര്യയും ചെറിയ ജോലികൾക്കു പോയി തുടങ്ങിയിരുന്നു. അപ്പോഴാണ് ഇവരുടെ പ്രതീക്ഷകൾക്കുമേൽ കരിനിഴൽ വീഴ്ത്തി വിധി കടന്നു വന്നത്.
വിധിയുടെ വിളയാട്ടം വൃക്കരോഗത്തിന്റെ രൂപത്തിലായിരുന്നു. കുറേനാളുകളായി തുടരുന്ന ഡയാലിസിസും ചികിത്സയും മറ്റും ഇവരൊക്കൊണ്ടു കൂട്ടിയാൽ കൂടാത്തതായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുകളും സഹായിച്ചു ഇത്രയും പിടിച്ചു നിന്നു. എന്നാൽ ഇനി വൃക്ക മാറ്റി വയ്ക്കലല്ലാതെ മറ്റൊരു പോംവഴി ഇല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. അതിനുവേണ്ടി വരുന്ന തുകയും അതിന്റെ തുടർചികിത്സക്കുള്ള പണവും അതോടൊപ്പം ദൈനംദിന ചിലവുകളും ഇവരെ ആകെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. സുമനസുകളുടെ സഹായം തേടുകയെന്ന ഒരേ ഒരു വഴിയാണ് അവരുടെ മുന്നിലുള്ളത്.
പ്രശാന്ത് കെ വി
കോംക്കാപാടത്ത്.
കാക്കത്തോട്
ഉപ്പുതറ
ഇടുക്കി.
കേരളാ ഗ്രാമീൺ ബാങ്ക്
ഉപ്പുതറ
അക്കൗണ്ട് നമ്പർ– 403911011053540
IFSC Code- KLGB0040391