രോഗ ദുരിതങ്ങൾ ഒന്നിനു പുറകെ; കരുണതേടി ലിനിമോൾ

lini
ലിനിമോൾ
SHARE

പാമ്പാടി( കോട്ടയം) .രോഗ ദുരിതങ്ങൾ ഒന്നിനു പുറകെ എത്തുന്നതിനെ തുടർന്നു ജീവിതചിലവ് കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് കിളിരൂപ്പറമ്പിൽ ലിനി മനോജ് ( 33). കാൻസറിനെ തുടർന്നു ലിനിയുടെ ബ്രസ്റ്റ് നീക്കം ചെയ്തിരുന്നു. രോഗം ഭേദമാകുമെന്ന ആശ്വാസത്തിൽ കഴിയുന്നതിനിടെ കഴുത്തിൽ വീണ്ടും കാൻസർബാധ  കണ്ടെത്തിയിരിക്കുകയാണ്. കൂലിപ്പണി ചെയ്തു കുടുംബം പുലർത്തുന്ന ഭർത്താവ് മനോജിനു ചികിത്സ ചിലവ് കണ്ടെത്താൻ ബുദ്ധിമുട്ടു നേരിടുകയാണ്.

സന്നദ്ധരായവർ നൽകുന്ന സഹായത്തിലാണ് ഇവർ ചികിത്സക്കു പണം കണ്ടെത്തുന്നത്. കഴുത്തിലെ മുഴ നീക്കാൻ വീണ്ടും ഇവർക്കു ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. ഏക മകൾ 7ാം ക്ലാസ് വിദ്യാർഥിനിയാണ്. കാരുണ്യമതികളുടെ സഹായം ഇവർ  പ്രതീക്ഷിക്കുകയാണ്. 

ലിനിയുടെ പേരിൽ എസ്ബിഐ പാമ്പാടി ബ്രാഞ്ചിൽ അക്കൗണ്ട് ഉണ്ട്. 

Linimol Philip 

അക്കൗണ്ട് നമ്പർ – 32795477060 

IFSC code - SBIN0013665. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS