തിരുവനന്തപുരം ∙ 3 വർഷം മുൻപ് ചെറിയൊരു തലവേദനയുടെ രൂപത്തിലാണ് ദുരിതകാലം ബിനുവിന്റെ(30) വീട്ടിലേക്ക് കയറി വന്നത്. ബൈക്ക് ഷോറൂമിൽ ജോലിക്കാരനായിരുന്ന വള്ളക്കടവ് കുഴി വിളാകം ബിനു ഹൗസിൽ ബിനുവിനെയും ഭാര്യ രാധികയെയും 2 കുഞ്ഞുമക്കളുടെയും ദുരിതക്കടലിലേക്കും പട്ടിണിയിലേക്കും എത്തിച്ച അസുഖം മെഡിക്കൽ കോളജിലെ പരിശോധനയിലാണ് തിരിച്ചറിഞ്ഞത്. 2 വൃക്കകളും തകരാറിലായിരുന്നു. ഉടനെ മാറ്റിവയ്ക്കണമെന്നും അതുവരെ ഡയാലിസിസ് തുടങ്ങണമെന്നുമായിരുന്നു ഡോക്ടർമാരുടെ നിർദേശം. 2021 മുതൽ ആഴ്ചയിൽ 2 ഡയാലിസിസ് ചെയ്താണ് ജീവിതം.
മക്കൾ എൽകെജി വിദ്യാർഥിവിജയ് മഹാദേവും രണ്ടര വയസ്സുകാരൻ ശിവ ആഞ്ജനേയനും ആഹാരം നൽകാൻ പോലും നിവൃത്തിയില്ലാതായതോടെ രാധിക ലോട്ടറി വിൽപനയ്ക്കിറങ്ങി. ഇപ്പോൾ വൃക്ക മാറ്റിവയ്ക്കലിന് മൃതസഞ്ജീവനിയിൽ റജിസ്റ്റർ ചെയ്തു കാത്തിരിക്കുകയാണ്. പട്ടികയിൽ ഏഴാമതാണ് ബിനു. 6–7 ലക്ഷം രൂപയെങ്കിലും കയ്യിൽ കരുതണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. നല്ല മനസ്സുള്ള മനുഷ്യരിൽ മാത്രമാണ് ഇൗ കുടുംബത്തിന്റെ പ്രതീക്ഷ . കനറാ ബാങ്കിന്റെ എയർപോർട്ട് അക്കൗണ്ട് എടുത്തു.
രാധിക എം.നായർ
അക്കൗണ്ട് നമ്പർ– 2943101004665,
ഐഎഫ്എസ് സി –CNRB0002943,
ഗൂഗിൾ പേ നമ്പർ – :7356493369