വിഷ്ണുവിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്ക് ആറരലക്ഷം രൂപ വേണം; സുമനസുകൾ കനിയണം

Mail This Article
കോട്ടയം∙ വിഷ്ണുവിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്ക് സുമനസുകളുടെ സഹായം വേണം. വിഷ്ണുവിന് പേസ്മേക്കർ മാറ്റിവയ്ക്കാൻ ആറരലക്ഷം രൂപയാണ് വേണ്ടത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ശസ്ത്രക്രിയ. കൊപ്രാക്കളം എലിക്കുളം പഞ്ചായത്തിൽ പതിനൊന്നാം വാർഡിലെ തട്ടാറുകുന്നേൽ എസ് വിഷ്ണുവിനാണ് (28) പേസ് മേക്കർ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടത്തേണ്ടത്. നാട്ടുകാരും പഞ്ചായത്തംഗങ്ങളും ചേർന്ന് സഹയാനിധി രൂപീകരിച്ചിട്ടുണ്ട്. എങ്കിലും പണം തികഞ്ഞിട്ടില്ല.
പേസ്മേക്കറിന്റെ സഹായത്തോടെ മാത്രമേ വിഷ്ണുവിന്റെ ഹൃദയം പ്രവർത്തിക്കൂ. പേസ്മേക്കർ ശരിയായി പ്രവർത്തിക്കാത്തതിനാലാണ് മാറ്റിവയ്ക്കേണ്ടി വന്നത്. പഞ്ചായത്തംഗങ്ങളായ കെഎം ചാക്കോ, സിനിമോൾ എന്നിവരുടെ പേരിൽ ഇന്ത്യൻ ഒാവർസീസ് ബാങ്കിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. സുമനസുകൾ കനിയണം.
Account Number 341701000004679
IFSC code IOBA 0003417
Mobile Number 79942 36461
രക്ഷാധികാരി കെഎം ചാക്കോ 9961705341