ADVERTISEMENT

അടിമാലി ∙ ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സയ്ക്കു വേണ്ടി സുമനസ്സുകളുടെ സഹായം തേടുന്നു. ആയിരമേക്കർ റേഷൻകട പടി മുറുത്താങ്കൽ ജോയി – ജാൻസി ദമ്പതികളുടെ മകൻ ആൽബിൻ ജോയി (18) ആണ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നത്. ഒരു വർഷം മുൻപ് ബിരുദ പഠനത്തിനായി അടിമാലി എംബി കോളജിൽ പ്രവേശനം നേടിയെങ്കിലും രോഗത്തെ തുടർന്ന് പഠനം ഉപേക്ഷിക്കേണ്ടി വന്നു. 

തുടർന്ന് വിവിധ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവഴിച്ച് ചികിത്സ നടത്തിയെങ്കിലും പ്രയോജനപ്പെട്ടില്ല. ഒന്നര വർഷമായി ഡയാലിസിസിന് വിധേയനായി കഴിയുകയാണ്. കൂലി പണിക്കാരനായ പിതാവും രോഗിയായ മാതാവും ഒരു സഹോദരിയും അടങ്ങുന്നതാണ് കുടുംബം. മകനു വേണ്ടി വൃക്ക നൽകാൻ പിതാവ് ജോയി തയാറായതോടെ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും വേണ്ടിയുള്ള പണം കണ്ടെത്തുന്നതിന് കുടുംബത്തിന് കഴിയാത്ത സാഹചര്യമാണുള്ളത്. 

ഇതോടെ ഡീൻ കുര്യാക്കോസ് എംപി, എ.രാജ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ രക്ഷാധികാരികളും ആയിരമേക്കർ സെന്റ് ജോർജ് പള്ളി വികാരി ഫാ.ജോർജ് കരിവേലിക്കൽ ചെയർമാനും വെള്ളത്തൂവൽ പഞ്ചായത്ത് മെംബർ റോയി പാലയ്ക്കൻ കൺവീനറുമായി ചികിത്സാ സഹായനിധി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഫെഡറൽ ബാങ്ക് അടിമാലി ശാഖയിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്.

അക്കൗണ്ട് വിവരങ്ങൾ:

ഫെഡറൽ ബാങ്ക്, അടിമാലി ശാഖ
അക്കൗണ്ട് നമ്പർ : 13640100247806
ഐഎഫ്എസ്‌സി കോഡ് : FDRL0001364

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com