ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു
Mail This Article
മുണ്ടക്കയം ∙ ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു. കോരുത്തോട് പനക്കച്ചിറ നിരപ്പേൽ എൻ.എ.അനിൽ (28) തന്റെ ജീവൻ നിലനിർത്താൻ സുമനുസ്സുകളുടെ സഹായം തേടുകയാണ്. കുടുംബത്തിന്റെ അത്താണിയായിരുന്ന അനിൽ രോഗി ആയതോടെ രണ്ട്്, എട്ട് വയസ്സുള്ള കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബം പ്രതിസന്ധിയിലായി. വൃക്കകൾ തകരാറിലായതിനിടെ ഒരു വർഷം മുൻപ് ശരീരം ഭാഗികമായി തളർന്നു. അതിൽ നിന്നും മോചനം നേടി വരുന്ന സാഹചര്യത്തിൽ ഇപ്പോൾ വൃക്കകളുടെ പ്രവർത്തനം പൂർണമായും നിലച്ചു വരികയാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്നതിന്റെ ചെലവുകൾ സംബന്ധിച്ച് സ്വപ്നം കാണാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഇൗ കുടുംബം. ഉള്ള സമ്പാദ്യമെല്ലാം ചികിത്സക്കായി മുടക്കി. ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ചെയ്താണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത്. ചികിത്സാ ആവശ്യത്തിനായി ഇപ്പോൾ മല്ലപ്പള്ളിയിലാണ് താമസം. ആശുപത്രി ചെലവുകൾക്ക് പോലും നിർവാഹമില്ലാതായതോടെ സുമനസ്സുകളുടെ സഹായം കൊണ്ടാണ് ഇപ്പോൾ ഇൗ കുടുംബം മുൻപോട്ടു പോകുന്നത്. ഫോൺ – 8921730921.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കോരുത്തോട് ശാഖ
∙ അക്കൗണ്ട് നമ്പർ – 67216863636.
∙ IFSC– SBIN0070380