ADVERTISEMENT

കോട്ടയം∙ മലദ്വാരത്തിൽ കാൻസർ ബാധിച്ചയാൾ ചികിത്സാസഹായം തേടുന്നു. കോട്ടയം തോട്ടക്കാട് ഉമ്പിടി സ്വദേശിയായ രാജപ്പൻ കേശവനാണ് (80) സഹായം തേടുന്നത്. മലദ്വാരത്തിൽ വേദനയായി മെഡിക്കൽ കോളജിൽ ചികിത്സ തേടിയപ്പോഴാണ് കാൻസർ തിരിച്ചറിയുന്നത്. കഴിഞ്ഞ ഒന്നരവർഷമായി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മരുന്നുകൾക്ക് നല്ല വിലയാണ്. വാർധക്യസഹജമായ അസുഖത്തോടൊപ്പം കാൻസറും കൂടി കണ്ടെത്തിയതോടെ രാജപ്പന് സുമനസുകളുടെ സഹായം ലഭിച്ചാലേ മുന്നോട്ടു പോകാൻ കഴിയൂ. മക്കൾ രണ്ടുപേരും കൂലിപ്പണിക്കാരാണ്. അടുത്തമാസത്തേക്ക് രാജപ്പന് ഡോക്ടർമാർ സർജറി നിർദേശിച്ചിട്ടുണ്ട്. ഇപ്പോൾ കീമോ ചെയ്യുകയാണ്. സുമനസുകൾ കനിയണം ചികിത്സാ ചെലവ് കണ്ടെത്താൻ.

അക്കൗണ്ട് വിവരങ്ങൾ
Rajappan Kesavan
Account Number 67348688368
SBI, Karukachal Branch, Valloor Building
IFSC SBIN0070426

English Summary:

Rajappan, an 80-year-old resident of Kottayam, Kerala, is fighting anal cancer and requires financial support for his treatment, including upcoming surgery. His family, surviving on the income of his sons who are daily wage laborers, is unable to afford the high medical costs.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com