വൃക്ക വീണ്ടും തകരാറിൽ; സഹായം തേടി വിനീത
Mail This Article
മുടക്കുഴ (എറണാകുളം)∙ 16 വയസ്സുള്ളപ്പോഴാണ് കുന്നത്തുനാട് താലൂക്ക്, മുടക്കുഴ പഞ്ചായത്ത് നിരവത്തു വീട്ടിൽ വിനീതയ്ക്ക് ആദ്യമായി വൃക്കരോഗം സ്ഥിരീകരിക്കുന്നത്. 2004ൽ അമ്മ നൽകിയ വൃക്കയുമായി 19 വർഷം വിനീത ആരോഗ്യത്തോടെയിരുന്നു. 2023ൽ ആണ് ഇപ്പോൾ 36 വയസ്സുള്ള വിനീതയെ ഒട്ടും പ്രതീക്ഷിക്കാതെ വിധി വീണ്ടും പ്രഹരമേൽപ്പിക്കുന്നത്. 2023 ജൂലൈ മുതൽ ആരോഗ്യ പ്രശ്നങ്ങൾ കാണിച്ചുതുടങ്ങി. എറണാകുളം ലേക്ക് ഷോർ ആശുപത്രിയിൽ കഴിഞ്ഞ 19 വർഷമായി ചികിത്സിക്കുന്ന ഡോക്ടർ തന്നെ പറഞ്ഞു, വീണ്ടും വൃക്ക മാറ്റിവയ്ക്കണം. കഴിഞ്ഞ നവംബർ മുതൽ ചികിത്സയും ഡയാലിസിസും തുടങ്ങി. ഇപ്പോൾ ആഴ്ചയിൽ 3 ദിവസം ഡയാലിസിസ് കൂടിയേതീരൂ. സാമ്പത്തിക സ്ഥിതി വളരെ മോശമായ വിനീതയ്ക്ക് ഇതുവരെ ലക്ഷക്കണക്കിനു രൂപ ചികിത്സയ്ക്കായി ചെലവായി. ഇത്തവണ ഭർത്താവിന്റെ വൃക്കയാണ് സ്വീകരിക്കുന്നത്.
തുടർചികിത്സയ്ക്കും വൃക്ക മാറ്റിവയ്ക്കുന്നതിനും 20 ലക്ഷം രൂപയോളം ആവശ്യമുണ്ട്. ഭർത്താവ് രാകേഷ് ഡ്രൈവർ ആയി ജോലി ചെയ്തു കിട്ടുന്നതാണ് ആകെയുള്ള വരുമാനം. അച്ഛൻ നേരത്തേ മരിച്ചു. ഹൃദ്രോഗിയായ അമ്മയുടെ ചികിത്സയ്ക്കും വേണം പണം. ഇനിയുള്ള ഏക ആശ്രയം സന്മനസ്സുള്ളവരുടെ സഹായമാണ്. അക്കൗണ്ട് വിവരങ്ങൾ:
NAME : Vineetha. P. M
A/C : 32850100001774
IFSC : BARB0PERMBA
BRANCH: PERUMBAVOOR
BANK : BANK OF BARODA
GPay NO: 9061414229.