മജ്ജ മാറ്റി വയ്ക്കൽ; സുമനസ്സുകളുടെ സഹായം തേടി യുവതി
Mail This Article
കൊച്ചി∙ മൈലോഡിസ് പ്ലാസ്റ്റിക് സിൻഡ്രോം (എംഡിഎസ്) ബാധിച്ച യുവതി ചികിത്സാ സഹായം തേടുന്നു. എറണാകുളം മുളംതുരുത്തി പെരുമ്പിള്ളി സ്വദേശി പി.എസ്.രതീഷിന്റെ ഭാര്യ ജീന ഗോപിനാഥ് ആണ് ചികിത്സാ സഹായം തേടുന്നത്. 2023 ജൂലൈ മുതൽ ചികിത്സയിലാണ്. ആർസിസിയിലായിരുന്നു ചികിത്സ. തുടർചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തു. മജ്ജ മാറ്റി വയ്ക്കൽ ആണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
ഇതിനായി ഏകദേശം 25 ലക്ഷം രൂപയോളം വേണ്ടിവരും. ഇതുവരെ ചികിത്സയ്ക്കായി 20 ലക്ഷത്തോളം രൂപ ചെലവായി. ഭാര്യയുടെ ചികിത്സ കാരണം രതീഷിന് ജോലിക്കു പോകാൻ കഴിയുന്നില്ല. ഇവർക്ക് പ്ലസ്ടുവിൽ പഠിക്കുന്ന മകനും എട്ടിൽ പഠിക്കുന്ന മകളുമുണ്ട്. ഏറെ സാമ്പത്തിക പ്രതിസന്ധിയിലാണ് കുടുംബം. കനിവുള്ളവർ സഹായിക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍:
Name: Jeena Gopinath
State Bank of India (MG Road, EKM)
A/c No : 20121670810
IFSC Code : SBIN0003539
Phone Number : 85475 56785