Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരു വൃക്കകളും തകരാറിലായ പത്തുവയസുകാരൻ സഹായം തേടുന്നു

abhijith

ചടയമംഗലം∙ പത്തുവയസിനുള്ളിൽ ഒരു പുരുഷായുസിൽ അനുഭവിക്കേണ്ട മുഴുവൻ വേദനയും അനുഭവിച്ചുകഴിഞ്ഞു അഭിജിത്ത്. കൂട്ടുകാർ ഓടിക്കളിക്കുമ്പോഴും ചിരിക്കുമ്പോഴും അതൊന്നും സ്വപ്നത്തിൽ പോലും കാണാനാകാതെ കണീരൊഴുക്കുന്ന പത്തുവയസുകാരൻ.

 വെട്ടുവഴി അക്ഷയയിൽ വിജയകുമാറിന്റെയും ബിന്ദുവിന്റെയും മകൻ അഭിജിത്താണ് ഇരുവൃക്കകളും തകരാറിലായതിനെതുടര്‍ന്ന് ചികിത്സാ സഹായം തേടുന്നത്. അഭിജിത്ത് 10 വർഷമായി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ഇവരുടേത്. ആകെയുള്ള 10 സെന്റ് സ്ഥലവും വീടും പണയപ്പെടുത്തി വായ്പയെടുത്തു. അതു കൊണ്ടാണ് ഇതു വരെയുള്ള ചെലവു നടത്തിയത്. കൂലിപ്പണി ചെയ്താണ് വിജയകുമാർ കുടുംബം പുലർത്തിവന്നത്. അഭിജിത്തിന്റെ ചികിത്സയ്ക്കായി ആശുപത്രിയിലും മറ്റും പോകേണ്ടി വരുന്നതിനാൽ ഇപ്പോൾ പണിക്കു പോകാൻ സാധിക്കുന്നില്ല.

തൊഴിലുറപ്പു പദ്ധതിയിൽ നിന്ന് ബിന്ദുവിനു കിട്ടുന്ന വരുമാനവും ഇപ്പോൾ ഇല്ലാതായി.  വരുമാനം ഇല്ലാതാവുകയും ചികിത്സാ ചിലവുകൾ കൂടുകയും ചെയ്തതോടെ സന്മനസുള്ളവരുടെ സഹായം ഇല്ലാതെ ഈ കുടുംബത്തിന് മുന്നോട്ടു പോകാൻ കഴിയില്ല. നിത്യ ചെലവുകൾക്കു പോലും ഇപ്പോൾ ബുദ്ധിമുട്ടുകയാണ്. അഭിജിത്തിന്റെ ചികിത്സയ്ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മണിക്കുട്ടൻ പിള്ളയുടെ നേതൃത്വത്തിൽ സഹായസമിതി രൂപീകരിച്ചിട്ടുണ്ട്.

ബാങ്ക് വിവരങ്ങൾ: എസ്ബിഐ, ബ്രാഞ്ച്– തട്ടത്തുമല.

അക്കൗണ്ട് നമ്പർ: 33265941099.

ഐഎഫ്എസ് സി കോഡ്– എസ്ബിഐ എൻ 0008787

മേ‍ൽവിലാസം: വിജയകുമാർ

അക്ഷയ

വെട്ടുവഴി

ചടയമംഗലം.

ഫോൺ: 9745467789.