Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദിയയ്ക്ക് കരള്‍ നൽകാന്‍ അമ്മയുണ്ട്; നമുക്ക് കൈത്താങ്ങാകാം

Adiya-2

ചേർത്തല∙ ആറു വയസിനുള്ളിൽ ഒരായുസിന്റെ മുഴുവൻ വേദനയും അനുഭവിക്കുകയാണ് ആദിയ എന്ന കൊച്ചു പെൺകുട്ടി. രണ്ടരവയസു മുതൽ വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളജിൽ തുടങ്ങിയ ചികിൽസ ഇന്നും തുടരുന്നു. ചേർത്തല തൈക്കൽ നമ്പിശേരിൽ അജയന്റെയും പ്രജിതയുടെയും മകൾ ആദിയയുടെ ജീവിതം കരൾ മാറ്റി വച്ചാൽ മാത്രമേ നിലനിൽക്കൂ.

കൂട്ടുകാർ പുത്തനുടുപ്പിട്ട് സ്കൂളുകളിലേക്ക് പോകുന്നതു കാണുമ്പോൾ ആദിയമോൾ സ്കൂളിൽ പോകണമെന്ന് വാശിപിടിക്കും. ആയിരംതൈ സെന്റ് സെബാസ്റ്റ്യൻ എൽപി സ്കൂളിലെ ഒന്നാം ക്ലാസിലെ കുട്ടുകാർ സ്കൂളിലേക്കുള്ള ആദിയമോളുടെ വരവും കാത്ത് പ്രാർഥനയിലാണ്. ഏതാണ്ട് 70 ശതമാനത്തോളം കരളിന്റെ പ്രവർത്തനം നിലച്ച ആദിയക്ക് തന്റെ കരൾ പകുത്തു നൽകാൻ അമ്മ പ്രജിത തയ്യാറായെങ്കിലും കരൾ മാറ്റ ശസ്ത്രക്രിയ്ക്ക് വേണ്ടിവരുന്ന ഭീമമായ തുകയ്ക്ക് മുമ്പിൽ പകച്ചുനിൽക്കുകയാണ് നിർധന കുടുംബം.

കൂലിപണിക്കാരനായ അജയന്‍ ആകെയുള്ള വീടും സ്ഥലവും പണയപ്പെടുത്തിയാണ് ഇതുവരെയുള്ള ചികിൽസ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ആവശ്യമായി വരുന്ന ഏതാണ്ട് 25 ലക്ഷത്തോളം രൂപ സമാഹരിക്കുവാൻ ചേർത്തല തെക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സഹായനിധിയും രൂപീകരിച്ചിട്ടുണ്ട്. ഇതിനായി എസ്ബിഐ അർത്തുങ്കൽ ശാഖയിൽ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.

അക്കൗണ്ട് നമ്പർ– 35834986357.
IFSC CODE- SBIN0008593.
ഫോൺ: 7034983690.

Your Rating: