Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനീഷ് യാചിക്കുന്നു സഹായവും ഒരു ജീവിതവും

anish-kumaramangalam അനീഷും അമ്മ ഉഷയും

തൊടുപുഴ ∙ അഞ്ചു വർഷം മുൻപുണ്ടായ അപകടം അനീഷിന് ബാക്കി വച്ചത് ജീവൻ മാത്രമാണ്. തൊടുപുഴ, കുമാരമംഗലം, പഞ്ചായത്ത് ഏഴല്ലൂർ മൂന്നാം വാർഡിൽ അനീഷ് (34)ന് പ്ലാവിൽ നിന്നുവീണുണ്ടായ അപകടത്തിലാണ് നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റത്. അമ്മയും ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന അനീഷന്റെ കുടുംബത്തിന്റെ ഏക വരുമാനം ഇയാൾക്ക് തടിപ്പണിയിലൂടെ ലഭിക്കുന്ന കൂലിമാത്രമായിരുന്നു.

പ്ലാവിന്റെ ഉയരത്തിൽ നിന്നാണ് അനീഷ് റോഡിലേക്കാണ് വീണത്. വീഴ്ചയിൽ നട്ടെല്ല് പൊട്ടുകയും വയറിനും ആന്തരിക അവയവങ്ങൾക്കും പരുക്കേൽക്കുകയും ചെയ്തു. തുടർന്ന് തൊടുപുഴ സർക്കാർ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളജിലേക്കും മാറ്റി. ആരോഗ്യം പൂർവ സ്ഥിതിയിലാക്കാൻ അനീഷിന്റെ നട്ടെല്ലിന് പല തവണ ശസ്ത്രക്രിയകൾ വേണ്ടിവന്നു. താമസിക്കുന്ന കൊച്ചുവീടും സ്ഥലവും വിറ്റുകിട്ടിയ ആറു ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് ചികിൽസകൾ നടത്തിയത്.

കിടപ്പാടം ഇല്ലാതായതോടെ താമസം കുന്നിന്റെ മുകളിൽ റവന്യുവകുപ്പിന്റെ പുറമ്പോക്ക് ഭൂമിയിലേക്ക് മാറ്റി. ഇടയ്ക്ക് ഭാര്യയും അനീഷിനെ വിട്ടുപോയി. ഇവിടെ പാറയ്ക്ക് മുകളിൽ നാട്ടുകാർ കെട്ടിയുണ്ടാക്കിയ ഷെഡിലാണ് ഇപ്പോൾ അനീഷും അമ്മ ഉഷയും ആറും ഏഴും വയസുളള രണ്ടുകുട്ടികളുമായിട്ടാണ് കഴിയുന്നത്. നിരന്തരമുള്ള ചികിൽസകളെ തുടർന്ന് ഇപ്പോൾ തനിയെ എഴുനേറ്റ് ഇരിക്കാനും പ്രഥമിക ആവശ്യങ്ങൾ നിർവഹിക്കാനും പരസഹായത്തോടെ നടക്കാനും കഴിയുന്നുണ്ട്.

ദിവസം 300 രൂപയിലധികം മരുന്നിന് ചെലവാകുന്നുണ്ട്. നാട്ടുകാർ നൽകുന്ന സഹായം കൊണ്ടുമാത്രമാണ് മരുന്നും മറ്റ് ചെലവുകളും നടത്തുന്നത്. വയറിനുള്ളിലെ ആന്തരിക അവയവങ്ങൾക്ക് ഏറ്റപരുക്കിനെ തുടർന്ന് വയറ്റിൽ പഴുപ്പ് രൂപപ്പെട്ടിരിക്കുകയാണ്. ഇതുമൂലം വൃക്കയ്ക്കും തകരാർ സംഭവിച്ചു. അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്.

എന്നാൽ ശസ്ത്രക്രിയക്കും അവശ്യമായ മരുന്നുകൾക്കും ഇപ്പോൾ മൂന്ന് ലക്ഷത്തോളം രൂപ ആവശ്യമായി വരുമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഇത്രയും തുക കണ്ടെത്താനാകെ അനീഷിന്റെ ജീവനും ജീവിതത്തിനുമായി ഈ നിർധന കുടുംബം സുമനസുകളുടെ മുന്നിൽ ഇരു കൈകളും നീട്ടി യാചിക്കുകയാണ്.

വിലാസം.
അനീഷ് (34),
പൈനുംമൂട്ടിൽ,
കുമാരമംഗലം, തൊടുപുഴ.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
യൂണിയൻ ബാങ്ക് തൊടുപുഴ ശാഖ.
അക്കൗണ്ട് നമ്പർ: 445402010011697.
ഐഎഫ്എസ് കോഡ്: യുബിഐ544540.
ഫോൺ: 7025113859.

Your Rating: