Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരൾ പങ്കിടാൻ അമ്മയുണ്ട്: അഞ്ജലിക്ക് വേണ്ടതു നമ്മുടെ കൈത്താങ്ങ്

anjali

തൃശൂർ ∙ രോഗാവസ്ഥയുടെ സങ്കടക്കടലിലും കരുത്തുചോരാതെ അഞ്ജലിയെയെ നെഞ്ചോടടുപ്പിക്കുന്നത് കുടുംബത്തിന്റെ സ്നേഹസാന്ത്വനമാണ്. കരൾ പകുത്തും പൊന്നോമനയെ കൂടെക്കൂട്ടാനുള്ള മനസുമായി അമ്മയും അവൾക്കു ഉൾക്കരുത്തു നൽകണമേ എന്ന പ്രാർഥനയുമായി ഒപ്പമുള്ള അച്ഛനും കുഞ്ഞനുജനും. ഇതുമാത്രം പോര അഞ്ജലിയെന്ന കുഞ്ഞുകൂട്ടുകാരിയുടെ ജീവിതം തിരികെപിടിക്കാൻ. 20 ലക്ഷത്തിലധികം രൂപ ചെലവു വരുന്ന കരൾമാറ്റ ശസ്ത്രക്രിയയുടെ സാമ്പത്തികഭാരം താങ്ങാൻ വര്‍ക്‌ഷോപ്പ് ജീവനക്കാരനായ അച്ഛൻ മാത്രം കരുതിയാൽ പോര. അഞ്ജലിയുടെ പുഞ്ചിരി അച്ഛനുമമ്മയ്ക്കും ഇനിയുള്ള കാലത്തും കാണാൻ കഴിയണമെങ്കിൽ സ്നേഹാർദ്രരുടെ പിന്തുണ കൂടിയേ കഴിയൂ.

ഇരിങ്ങാലക്കുട സ്വദേശികളായ സുരേഷിന്റെയും സ്മിതയുടെയും മകളാണ് അഞ്ജലി. പ്രായം പതിനഞ്ച്. പത്താം ക്ലാസു കഴിഞ്ഞുള്ള പഠനത്തുടർച്ചയുടെ നല്ല നാളുകൾക്കിടയിലാണ് രോഗത്തിന്റെ ദുരിതവർത്തമാനമെത്തിയത്. ഇരിങ്ങാലക്കുട നാഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് അഞ്ജലിയിപ്പോൾ. അതുല്‍ എന്ന കുഞ്ഞനുജനുമുണ്ട്. മകളുടെ ചികിത്സയും വീട്ടു ചെലവും ദിവസവേതനക്കാരനായ അച്ഛന് താങ്ങാനാകുന്നില്ല. ഇത്രയും നാൾ സമ്പാദിച്ചതും കടം വാങ്ങിയതുമെല്ലാം ചികിത്സയ്ക്കു ചെലവഴിച്ചു. എന്നിട്ടും ജീവൻ രക്ഷിക്കാൻ ശസ്ത്രക്രിയ മാത്രമാണ് പ്രതിവിധിയെന്നറിഞ്ഞതോടെ കുടുംബം നിസഹായാവസ്ഥയിലായി. ശസ്ത്രക്രിയയ്ക്കു മാത്രം ചെലവാകുന്ന തുകയാണ് ഇരുപതു ലക്ഷം. അമ്മയുടെ കരളിൽ നിന്നൊരു ഭാഗം അഞ്ജലിക്കു മാറ്റിവയ്ക്കാമെന്നാണ് ആലോചന.

കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അഞ്ജലിക്കു കാത്തിരിക്കാൻ അധികം സമയമില്ല. നമ്മുടെ കുഞ്ഞു സഹായങ്ങൾക്കു പോലും അഞ്ജലിയെ അവളുടെ അച്ഛനും അമ്മയ്ക്കും തിരികെക്കൊടുക്കാനാകും. ജീവിതം ചിറകുവിരിച്ചു തുടങ്ങുന്ന പതിനഞ്ചാം വയസിൽ അഞ്ജലി നിസഹായായി ജീവിതത്തിൽ നിന്നിറങ്ങിപ്പോകരുത്. കുഞ്ഞനുജനൊപ്പം കളിചിരികളുമായി അവൾക്കിനിയുമേറെ കാലം മുന്നോട്ടു പോകണം. നിഷ്കളങ്കമായ ആ മുഖത്ത് മരണത്തിന്റെ നിഴൽ വീഴാതിരിക്കുവാൻ അവൾക്കായി ഒന്നുചേരാം.

Account details:
Ac No: 32919505173
SBI, Karalam Branch
Ac Name: Suresh PK/ Smitha MC (joint account)
IFSC Code: SBIN 0008625
Mobile No - 9446764839 

Your Rating: